നെയ്മറിന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യം…

neymar-1കാല്‍പ്പന്തുകൊണ്ട് മാജിക് ഗോളുകള്‍ തീര്‍ക്കുന്ന നെയ്മറിന്‍റെ  ആരോഗ്യത്തിന്‍റെ  രഹസ്യം കഞ്ഞിയും പയറുമാണ്. നമ്മുടെ നാട്ടിലെ സ്കൂളില്‍ കിട്ടുന്ന സാധാരണ കഞ്ഞിയും പയറും. തൊണ്ണൂറുമിനിട്ടുകൊണ്ട് കളിക്കളത്തിന്‍റെ  അങ്ങോളമിങ്ങോളം ഓടി നടക്കാനുള്ള സ്റ്റാമിന ഈ 24കാരന് നല്‍കുന്നത് കഞ്ഞിയും പയറുമാണ്. കൗമാരക്കാലത്ത് ജങ്ക്ഫുഡിന്‍റെ  ആരാധകനായിരുന്നു കുഞ്ഞുനെയ്മര്‍. എന്നാല്‍ ഫുട്ബോളിനോടുള്ള പ്രിയം നെയ്മറിന്‍റെ  ഇഷ്ടങ്ങള്‍ മാറ്റിമറിച്ചു. 2000ല്‍ എട്ടുവയസുകാരന്‍ നെയ്മര്‍ ബ്രസീലിന്‍റെ  പഴയ ഡിഫെന്‍ഡര്‍ അന്റോണിയോ ലിമയുടെ പക്കലേക്കെത്തി. മെലിഞ്ഞ കുഞ്ഞുനെയ്മറിനോട് ലിമ ചോദിച്ചു, ഇഷ്ടഭക്ഷണമെന്താണെന്ന്. ഒട്ടും ആലോചിക്കാതെചാടിക്കേറി പറഞ്ഞു ബര്‍ഗറും കാര്‍ബണേറ്റഡ് ഡ്രിങ്കുകളും. അപ്പോള്‍ തന്നെ ലിമ പറഞ്ഞു അതൊന്നും ഇനി തൊട്ടുപോകരുതെന്ന്. പിന്നീടങ്ങോട്ട് നെയ്മര്‍ ബര്‍ഗറിനെയും കോളയെയും കൊതിയോടെ നോക്കിനിന്നു. തീരെ മെലിഞ്ഞ ആ ബാലന്‍ ബാര്‍സയിലേക്കെത്തിയപ്പോള്‍ എല്ലാവര്‍ക്കും സംശയമായിരുന്നു. ഇവനെങ്ങനെ ഗ്രൗണ്ടിലിറങ്ങി കളിക്കുമെന്ന്. ബ്രസീലിന്‍റെ  സ്പൈസി ഫുഡില്‍ നിന്നും സ്പെയിനിന്‍റെ  നിയന്ത്രിത രുചികളിലേക്ക് നെയ്മറിന്‍റെ  ആഹാരം നിയന്ത്രിക്കപ്പെട്ടു. ബാര്‍സയിലെ താരങ്ങളുടെ ഭക്ഷണക്രമവും ശാരീരിക പ്രവര്‍ത്തനങ്ങളുമൊക്കെ നിയന്ത്രിക്കുന്നത് ഗാറ്റൊറാപ്പ് സ്പോര്‍ട്സ് ഇന്‍സറ്റിറ്റിയൂട്ടുകാരാണ്. ഡേവി ലൂക്ക അടക്കമുള്ള അവിടുത്തെ പ്രശസ്ത ട്രെയിനര്‍മാര്‍ നെയ്മറിന് നിര്‍ദേശിച്ചത് അരിയും ബീന്‍സുമായിരുന്നു. കൂടാതെ പ്രോട്ടീന്‍ കാര്‍ബോഹൈഡ്രേറ്റ്, കൂടാതെ ജീവകങ്ങളും ആവശ്യത്തിന് വേണം. അതിനായി അരിയും ബീന്‍സിനും കൂടെ പാസ്തയും പിസയും സലാഡും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തി.575b3ff3beeb2_Neymarനമ്മുടെ സര്‍ക്കാര്‍ സ്കൂളുകളിലെ ഉച്ചക്കഞ്ഞിയ്ക്ക് കിട്ടുന്ന കഞ്ഞിയും പയറും തന്നെ. സ്പെയിനിലെത്തിയപ്പോ റൈസ് ആന്റ് ബീന്‍സ് ആയി എന്നുമാത്രം. ലോകകപ്പില്‍ പരുക്കേറ്റ് പുറത്തുപോയ നെയ്മറായിരുന്നില്ല, റിയോ ഒളിംപിക്സില്‍ ബ്രസീലിനെ മുന്നില്‍ നിന്നും നയിച്ചിരുന്നത്. ശരീരം ഒന്നു പുഷ്ടിപ്പെട്ടിരുന്നു. കൈയിലും കാലിലും മസിലുകള്‍ വന്നു. ആരോഗ്യത്തില്‍ വന്ന മാറ്റത്തെക്കുറിച്ച്‌ നെയ്മര്‍ തന്നെ പറയുകയും ചെയ്തു, സ്പാനിഷ് ഭക്ഷണത്തിന്റേതല്ല മറിച്ച്‌ ജാപ്പാനീസ് രുചിയാണ് പെട്ടെന്നുള്ള മാറ്റത്തിനുപുറകിലെന്ന്. ഓരോ കളി കഴിയുമ്ബോഴും ട്രെയിനര്‍മാരുടെ കണ്ണുവെട്ടിച്ച്‌ ജാപ്പാനീസ് ഭക്ഷണം തേടിപോകും. ജാപ്പാനീസ് ഭക്ഷണത്തിന്റെ കടുത്ത ആരാധകന്‍ കൂടിയാണ് നെയ്മര്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*