നിര്‍മ്മാതാക്കളുടെ മുന്നില്‍ പുതിയ നിബന്ധനയുമായി നയൻ‌താര

Nayanthara2സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും മുന്നില്‍ പുതിയ നിബന്ധന വച്ചിരിക്കുകയാണ് നയന്‍താര. കഥാപാത്രത്തെ മികച്ചതാക്കാന്‍ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തും. ഷൂട്ടിങ് തീരുന്നതോടെ ആ സിനിമയുമായുള്ള ബന്ധം വിടും. ഇതാണു താരത്തിന്റെ പുതിയ നിലപാട്. ഷൂട്ടിങ് തീര്‍ന്നാല്‍ പിന്നെ സിനിമയുടെ പ്രെമോഷന്‍, ഓഡിയോലോഞ്ച് പോലെയുള്ള ചടങ്ങുകള്‍ക്കു തന്നെ പ്രതിക്ഷിക്കരുതെന്നു നയന്‍താര വ്യക്തമാക്കി. അടുത്തിടെ വെങ്കിടേഷ് നായകനായ തെലുങ്ക് ചിത്രത്തിന്‍റെ ഓഡിയോ പുറത്തിറക്കലില്‍ നിന്നും നയന്‍സ് വിട്ടു നിന്നിരുന്നു. അതിനെതുടര്‍ന്ന് നടിക്കെതിരെ വ്യക്തിപരമായി തെലുങ്ക് ചിത്രത്തിന്‍റെ അണിയറക്കാര്‍ രംഗത്ത് വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് നയന്‍സിന്‍റെ പുതിയ തീരുമാനം എന്നാണ് അറിയുന്നത്. പക്ഷെ തമിഴ് നിര്‍മ്മാതാക്കള്‍ നയന്‍സിന്‍റെ നിബന്ധന അംഗീകരിച്ചതായാണ് സൂചന.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*