രാജ്യത്തിന്റെ പേരില്ല: ഇന്ത്യന്‍ ബോക്‌സിംഗ് താരങ്ങള്‍ വിലക്കിന്റെ കരിനിഴലില്‍

boxingനിരാശയിലേക്ക് കൂപ്പ് കുത്തുന്ന ഇന്ത്യന്‍ റിയോ പ്രതീക്ഷകള്‍ക്ക് വീണ്ടും തിരിച്ചടി. ബോക്‌സിങ്ങ് മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ ജഴ്‌സിയില്‍ രാജ്യത്തിന്റെ പേരില്ലത്തതിനാല്‍ വരും മത്സരങ്ങളില്‍ വിലക്കിയേക്കുമെന്ന ഭീഷണിയുമായി അന്താരാഷ്ട്ര ബോക്‌സിങ്ങ് അസോസിയേഷന്‍ (എഐബിഎ ) രംഗത്ത്.
മനോജ് കുമാറും വികാസ് കൃഷ്ണയും ആദ്യ മത്സരങ്ങള്‍ വിജയിച്ച് പ്രീ-ക്വാര്‍ട്ടറില്‍ കടന്നിരുന്നത് ഇന്ത്യന്‍ റിയോ സംഘത്തിന് ആശ്വാസമായിരുന്നു. ശിവ താപ ഇന്ത്യന്‍ പ്രതീക്ഷകളുമായി ഇന്ന് മത്സരിക്കാനിരിക്കെയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.മത്സരശേഷം ഉടന്‍ തന്നെ അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്റെ ഉദ്യോഗസ്ഥര്‍ അടുത്ത മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി മനോജ് കുമാറിനെ  സന്ദര്‍ശിച്ചിരുന്നു.
ഒളിമ്പിക്‌സിലെ ബോക്‌സിംഗ് മത്സരങ്ങളില്‍, രാജ്യത്തിന്റെ പേര് ജഴസികളിലുണ്ടാവണമെന്നത് നിയമങ്ങളില്‍ നിഷ്‌കര്‍ഷിക്കുന്നതാണ്.  2015 ജൂണ്‍ മുതല്‍ ഇന്ത്യന്‍ ബോക്‌സിംഗ് ഫെഡറേഷനെ അന്താരാഷ്ട്ര അസോസിയേഷന്‍ നിരോധിച്ചിട്ടുണ്ട്. ഉപാധികളോടെ മാത്രമാണ് ഇന്ത്യന്‍ ബോക്‌സിംഗ് താരങ്ങളെ റിയോയില്‍ പങ്കെടുക്കാന്‍ അസോസിയേഷന്‍ അനുവദിച്ചിരുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*