Breaking News

സാധാരണക്കാര്‍ക്കൊപ്പം മോഹന്‍ലാലിന്റെ സ്വാതന്ത്ര്യദിനാഘോഷം……..

MOHANLALരാജ്യമെന്നും സ്വാതന്ത്ര്യദിനം വിപുലമായി കൊണ്ടാടുമ്പോള്‍ കോഴിക്കോട് കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്തിലും വലിയ ആഘോഷമായിരുന്നു. കാരണം നടന്‍ മോഹന്‍ലാലാണ് ഇവിടെ ദേശീയപതാക ഉയര്‍ത്തിയത്. ഹിറ്റ് ചിത്രമായ വെള്ളിമൂങ്ങയുടെ സംവിധായകന്‍ ജിബു ജേക്കബ് ഒരുക്കുന്ന പേരിടാത്ത പുതിയ ചിത്രത്തിന്റ ലോക്കേഷനിലായിരുന്നു മോഹന്‍ലാലിന്റെ സ്വാതന്ത്ര്യദിനാഘോഷം. ലാലിനൊപ്പം നന്‍മ സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികളും ആഘോഷത്തില്‍ അണിചേര്‍ന്നു.പ്രണയോപനിഷത്ത് എന്ന കഥയെ ആസ്പദമാക്കി സിന്ധുരാജ് രചന നിര്‍വ്വഹിക്കുന്ന സിനിമയില്‍ പഞ്ചായത്ത് സെക്രട്ടറിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. അതുകൊണ്ട് തന്നെ ലെഫ്‌നന്റ് കേണല്‍ മോഹന്‍ലാല്‍ പദവികളുടെ പ്രൗഢിയില്ലാതെ സാധാരണക്കാര്‍ക്കൊപ്പം ഇത്തവണ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*