സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് മേനകാഗാന്ധി…….

740466387തെരുവുനായ പ്രശ്നത്തില്‍ സംസ്ഥാനസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി മേനകാഗാന്ധി. തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നത് നിയമലംഘനമാണ്. സര്‍ക്കാര്‍ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്നും മേനകാഗാന്ധി പറഞ്ഞു. തിരുവനന്തപുരത്ത് നായ്ക്കളുടെ കടിയേറ്റ് വൃദ്ധ മരിച്ചത് ദൗര്‍ഭാഗ്യകരമാണ്. മാംസവുമായി പോകുമ്പോള്‍ നായ്ക്കള്‍ അവരെ കടിച്ചുകൊന്നതെന്ന് പറഞ്ഞിട്ടില്ല. നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നത് വലിയ പ്രശ്നമാണെന്നും അത് പ്രായോഗികമല്ലെന്നും അവര്‍ പറഞ്ഞു. വന്ധ്യംകരണമാണ് പ്രായോഗികം. നായ്ക്കളുടെ വന്ധ്യംകരണത്തിനായുള്ള കേന്ദ്രസര്‍ക്കാരിന്‍റെ ഫണ്ട് സര്‍ക്കാര്‍ വിനിയോഗിച്ചിട്ടില്ല. തന്നെ ഭീകരയാക്കി ചിത്രീകരിച്ച്‌ രക്ഷപ്പെടാനാണ് സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*