മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം.

manchester city david silva football player_wallpaperswa.com_4ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി കുതിപ്പ് തുടരുന്നു. ഞായറാഴ്ച നടന്ന മത്സരത്തില്‍ വെസ്റ്റ് ഹാമിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് സിറ്റി കീഴടക്കിയത്. മറ്റൊരു മത്സരത്തില്‍ വെസ്റ്റ് ബ്രോം മിഡില്‍സബറോയെ സമനിലയില്‍ പിടിച്ചു. വെസ്റ്റ് ഹാമിനെതിരേ വിജയം നേടിയതോടെ മാഞ്ചസ്റ്റര്‍ ടീം പോയിന്റ് നിലയില്‍ ഏറ്റവും മുന്നിലെത്തി. റഹീം സ്റ്റെര്‍ലിങ്, കെവിന്‍ ഡി ബ്രൂയ്നെ(രണ്ട്) എന്നിവരാണ് വിജയികള്‍ക്കുവേണ്ടി ലക്ഷ്യം കണ്ടത്. വെസ്റ്റ് ഹാമിന്റെ ആശ്വാസ ഗോള്‍ മൈക്കല്‍ അന്റോണിയോയുടെ വകയായിരുന്നു.  മൂന്നു മത്സരങ്ങളില്‍ നിന്നും ഒമ്ബത് പോയിന്റാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്നു തന്നെ ചെല്‍സിക്കും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ഒമ്ബത് പോയിന്റ് വീതമുണ്ടെങ്കിലും മികച്ച ഗോള്‍ ശരാശരി സിറ്റിക്ക് അനുകൂലമായി. ചെല്‍സി രണ്ടാമതും യുനൈറ്റഡ് മൂന്നാമതുമാണ്. ഏഴു പോയിന്റുള്ള എവര്‍ട്ടനാണ് നാലാം സ്ഥാനത്ത്. നിലവിലുള്ള ചാംപ്യന്മാരായ ലെയ്സെസ്റ്റര്‍ മൂന്നു മത്സരങ്ങളില്‍ നിന്നും നാലു പോയിന്റ് മാത്രമായി ഒമ്ബതാം സ്ഥാനത്താണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*