Breaking News

ഈയാഴ്ച 8 മലയാളം റിലീസുകള്‍

800x480_IMAGE57194686

ഒാണചിത്രങ്ങള്‍ എത്താനുള്ളതുകൊണ്ട് ഈ ആഴ്ച്ച വലിയ റിലീസുകളൊന്നും മലയാളത്തില്‍ ഇല്ലെങ്കിലും പ്രതീക്ഷയുള്ള ഏഴ് ചെറിയ ചിത്രങ്ങള്‍ എത്തുന്നു. കൂടെ ഒരു മൊഴിമാറ്റ ചിത്രവും. ദം, ശ്യാം, അപ്പൂപ്പന്‍താടി, മഡ് മസ, എല്‍ ബി ഡബ്ള്യൂ, 168 അവേഴ്സ് എന്നീ മലയാള ചിത്രങ്ങളും ‘പോരാളി’ എന്ന തെലുങ്ക് മൊഴിമാറ്റ ചിത്രവുമാണ് 26ന് റിലീസ് ചെയ്യുക. 27ന് ‘പോപ്പ്കോണ്‍’ എന്ന ചത്രവും റിലീസിന് എത്തും. ‘കല്ല്യാണിസം’ എന്ന ചിത്രത്തിനുശേഷം അനുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദം’. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ‘ദം’ ല്‍ ഷൈന്‍ ടോം ചാക്കോയെ കൂടാതെ സേവ്യര്‍ എന്ന പ്രധാന കഥാപാത്രമായി ലാലും എത്തുന്നുണ്ട്. സംഗീതം ജാസി ഗിഫ്റ്റ്. സെബാസ്റ്റ്യന്‍ മാളിയേക്കല്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ശ്യാം’. രാഹുല്‍ മാധവ് ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ ഭഗത് മാനുവല്‍, ഗോവിന്ദന്‍കുട്ടി അടൂര്‍, വിവേക് ഗോപന്‍ എന്നിവരാണ് മുഖ്യ വേഷത്തില്‍. നായിക അപര്‍ണ ബാജ്പേയ്.  മനുശങ്കര്‍ സംവിധാനം ചെയ്യുന്ന ‘അപ്പൂപ്പന്‍താടി’ ഒരു കുടുംബ ചിത്രമാണ്. മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കള്‍ക്കായി എന്ന ടാഗ് ലൈനോടുകൂടി എത്തുന്ന ചിത്രത്തില്‍ മേഘനാഥന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജയന്‍ രാജ് സംവിധാനം ചെയ്യുന്ന ‘മഡ് മസ’ കുട്ടികള്‍ക്കായുള്ള ചിത്രമാണ്. നിബിന്‍ മോഹന്‍, ഗ്രേസ് മേരി എന്നീ ബാലതാരങ്ങളാണ് പ്രധാന വേഷത്തില്‍. പ്രണയത്തിന്റെ മൂന്ന് വ്യത്യസ്ത ഭാവങ്ങളുമായി എത്തുന്ന ചിത്രമാണ് നവാഗതനായ ബി എന്‍ ഷജീര്‍ ഷാ സംവിധാനം ചെയ്യുന്ന ‘എല്‍ ബി ഡബ്ള്യൂ’. ദേശീയ അവാര്‍ഡ് ജേതാവായ മുസ്തഫ, മെമ്മറീസ് ഫെയിം ശ്രീകുമാര്‍ എന്നിവരാണ് പ്രധാന വേഷത്തില്‍. മുരളി എന്ന 21കാരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കെ ജി ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലറാണ് ‘168 അവേഴ്സ്’ എന്ന ചിത്രം. പുതുതായി വിവാഹിതരായ കാമുകന്റെയും കാമുകിയുടെയും വിവാഹജീവിതത്തിലെ 168 മണിക്കൂറുകളാണ് ചിത്രത്തിന് ഇതിവൃത്തം. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, ചൈനീസ്, അറബിക്, ഇംഗ്ലീഷ്, റഷ്യന്‍ എന്നീ 8 ഭാഷകളില്‍ ലോകമെമ്ബാടും റിലീസ് ചെയ്യുന്നു എന്നാണ് ചിത്രത്തിന്റെ പരസ്യ വാചകം. മാറ്റിനി, സെക്കന്‍ഡ്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനീഷ് ഉപാസനയും തിരക്കഥാകൃത്ത് ഷാനി ഖാദറും ഒന്നിക്കുന്ന ‘പോപ്പ് കോണ്‍’ ശനിയാഴ്ച്ച പ്രദര്‍ശനത്തിനെത്തും. ‘ചിന്തയില്ല…ചിരിമാത്രം..’ എന്ന ടാഗ് ലൈനില്‍ പൂര്‍ണ്ണമായും നര്‍മ്മത്തിന് പ്രാധാന്യം നല്‍കി ഒരുങ്ങുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ഭഗത് മാനുവല്‍ എന്നിരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ‘കിന്റര്‍ ജോയീ’ എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയിരുന്ന പേര്. ഇവ കൂടാതെ പ്രഭാസ് നായകനായി എത്തുന്ന ‘പോരാളി’ എന്ന മൊഴിമാറ്റ ചിത്രം കൂടി 26ന് റിലീസിനെത്തും. കരുണാകരന്‍ സംവിധാനം ചെയ്തു 2010 ല്‍ പുറത്തിറങ്ങിയ ‘ഡാര്‍ലിംഗ്’ എന്ന തെലുങ്ക് ചിത്രമാണിത്. കാജല്‍ അഗര്‍വാള്‍ ആണ് നായിക. ചിത്രത്തില്‍ പ്രഭാസ് എന്ന പേരില്‍ തന്നെയാണ് പ്രഭാസ് എത്തുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*