2000 കോടിയുടെ ലുലുമാൾ തിരുവനന്തപുരത്ത്..

lulu mall tvmഇന്ത്യയിലെ രണ്ടാമത്തെ വലിയ ഷോപ്പിങ് മാൾ തലസ്ഥാനത്തു ലുലു യാഥാർഥ്യമാകുന്നു.കൊച്ചിയിലെ ലുലു മാളാണ് ഇന്ത്യയിൽ വലുപ്പത്തിൽ ഒന്നാംസ്ഥാനത്ത്. 21 ലക്ഷം ചതുരശ്ര അടിയാണു വലുപ്പം.ആക്കുളം പാലത്തിനു സമീപം നിർമിക്കുന്ന ലുലു മാളിന്റെ തറക്കല്ലിടൽ ചടങ്ങ് 20നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. 2019 മാർച്ചിൽ പണി പൂർത്തിയാകും. 2000 കോടി രൂപയാണ് മാളിനുവേണ്ടി നിക്ഷേപിക്കുകയെന്നു ലുലു ഗ്രൂപ്പ് മേധാവി എം.എ.യൂസഫലി പറഞ്ഞു.സ്വകാര്യ മേഖലയിൽ കേരളത്തിലെത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്….
lulu mall tvm 2അയ്യായിരത്തിലധികം ആളുകൾക്കു നേരിട്ടും 20,000 ആളുകൾക്കു പരോക്ഷമായും തൊഴിൽ ലഭിക്കും.മാളിനൊപ്പം ഹോട്ടൽ, രാജ്യാന്തര നിലവാരത്തിലുള്ള കൺവൻഷൻ സെന്റർ എന്നിവയും നിർമിക്കും. പഞ്ചനക്ഷത്രഹോട്ടൽ, ഒൻപത് മൾട്ടിപ്ളക്സ്, 40 റസ്റ്ററന്റ്…ഇല്ലാത്തതൊന്നുമില്ല…lulu mall tvm 319 ഏക്കർ ഭൂമിയിൽ നാലുനിലകളിലായി 20 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ നിർമിക്കുന്ന മാളിൽ 200ലധികം രാജ്യാന്തര ബ്രാൻഡുകളുടെ ഷോറൂമുകൾ, ലുലു ഹൈപ്പർമാർക്കറ്റ്, 40 റസ്റ്ററന്റുള്ള ഫുഡ് കോർട്ട്, ഐസ് സ്കേറ്റിങ്, ഒൻപതു മൾട്ടിപ്ലക്സുകൾ, കുട്ടികൾക്കുള്ള എന്റർടെയിൻമെന്റ് സെന്റർ എന്നിവയടക്കം ഒട്ടേറെ ആകർഷണങ്ങളുണ്ടാകും.3000 കാറുകൾക്കു പാർക്കിങ് സൗകര്യവുമുണ്ടാകും. ലുലു മാളിന്റെ ഭാഗമായി 3000 പേർക്കു പങ്കെടുക്കാവുന്ന കൺവൻഷൻ സെന്ററാണു നിർമിക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലിൽ 150 മുറികളുണ്ടാകും.ഗതാഗത തിരക്ക് ഒഴിവാക്കി ആളുകൾക്കു സുഗമമായി വന്നു പോകുന്നതിനാവശ്യമായ ആധുനിക ട്രാഫിക് സിസ്റ്റം ഏർപ്പെടുത്തും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*