കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ: മേല്‍പാല നിര്‍മ്മാണത്തിന് അനുമതി

light metroകോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളുടെ ഭാഗമായി മേല്‍പാല നിര്‍മ്മാണത്തിന് ഡിഎംആര്‍സി സമര്‍പ്പിച്ച പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി. ഇക്കാര്യം അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കും. ലൈറ്റ് മെട്രോ പദ്ധതിക്കുള്ള കേന്ദ്രാനുമതി ലഭിക്കാനുള്ള നടപടികള്‍  വേഗത്തിലാക്കാനും  മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.ലൈറ്റ് മെട്രോ പദ്ധതിക്ക് മുന്നോടിയായി പൂര്‍ത്തിയാക്കേണ്ട മേല്‍പാല നിര്‍മ്മാണവും ഡിഎംഐര്‍സി തയ്യാറാക്കിയ രൂപരേഖയുമാണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പരിഗണിച്ചത്. തിരുവനന്തപുരത്ത് പൂര്‍ത്തിയാക്കേണ്ടത്  നാല് മേല്‍പാലങ്ങള്‍. 2.17 ഹെക്ടര്‍  ഭൂമി ഏറ്റെടുക്കണം 163 കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റണം . ആകെ 272 കോടി രൂപയുടെ വിശദമായ പദ്ധതിയാണ് ഡിഎംആര്‍സി തയ്യാറാക്കിയിട്ടുള്ളത്.

 

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*