കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടറെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു

killചവറ കോയിവിളയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറായ ഭാര്യയെ കുത്തറുത്ത് കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയിലെ കണ്ടക്ടറായിരുന്ന ടോമി ടി യാര്‍ലിയാണ് മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് ബാബു വല്ലരിയാനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ ഡ്യൂട്ടി കഴിഞ്ഞത്തിയ ടോമിയെ ഭര്‍ത്താവ് ബാബു ചവറ കെഎംഎംഎല്‍ ജംഗഷനില്‍ പോയി കൂട്ടികൊണ്ട് വരികയായിരുന്നു. ടോമിയുടെ സഹോദരിയുടെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് ഇന്ന് നടക്കാനിരിക്കെയായിരുന്നു കൊലപാതകം.മുമ്പും പല തവണ ദമ്പതികള്‍ തമ്മില്‍ വഴക്ക് നടന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയ ശേഷം ബാബു അയല്‍ വീട്ടില്‍ താമസിക്കുന്ന മാതൃസഹോദരിയുടെ വീട്ടില്‍ പോയി ടോര്‍ച്ച് വാങ്ങിയിരുന്നു. ഇത് തിരിച്ചു വാങ്ങാനായി രാവിലെ വീട്ടിലെത്തിയ സ്ത്രീ വിളിച്ചിട്ട് പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് ജനലില്‍ കൂടി നോക്കിയപ്പോഴാണ് ബാത്ത് റൂമിന് സമീപം രക്തം തളം കെട്ടി കിടക്കുന്നത് കണ്ടത്.തുടര്‍ന്ന് നാട്ടുകാരെത്തി പൊലീസില്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് തെക്കുംഭാഗം പൊലീസെത്തി വീട് തുറന്നു പരിശോധിച്ചപ്പോഴാണ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ ടോമിയെയും, സമീപം അവശനിലയില്‍ ബാബുവിനെയും കണ്ടത്. വിദേശത്തായിരുന്ന ബാബു നാട്ടിലെത്തിയിട്ട് ഏഴു മാസമായി.ബാബുവിനെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്കും ടോമിയുടെ മൃതദേഹം കരുനാഗപ്പളളി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*