അവസരവാദ നിലപാട് ആര്‍ക്കും ഗുണകരമല്ല; കോടിയേരി.

kodiyeri-1ജനയുഗം പത്രത്തിലെ ലേഖനവുമായി ബന്ധപ്പെട്ട് സി.പി.ഐ-സ്വരാജ് തര്‍ക്കത്തില്‍ പരസ്യപ്രതികരണം ഒഴിവാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പരസ്യപ്രതികരണം ആര്‍ക്കും ഗുണകരമാവില്ലെന്ന് ചൂണ്ടിക്കാട്ടി കോടിയേരി രംഗത്തെത്തിയത്. ഇരുപാര്‍ട്ടികളും നല്ല ഐക്യത്തിലാണ്. ഭിന്നതയുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ചിലര്‍ മനപൂര്‍വം ശ്രമക്കുകയാണെന്നും കോടിയേരി പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ആ സമയത്ത് സി.പി.ഐ യും സി.പി.എമ്മുമായി ഭിന്നതയുണ്ടെന്ന് വരുത്തിതീര്‍ക്കുന്നത് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കോടിയേരി തന്‍റെ പോസ്റ്റില്‍ പറഞ്ഞു. ഇരുപാര്‍ട്ടികള്‍ക്കും അഭിപ്രായ വെത്യാസമുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള സാഹചര്യം നിലവിലുണ്ട്. അത് പരസ്യമായി പറയേണ്ടതല്ല. അവസരവാദപരമായ നിലപാട് 1964-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് ശേഷം ബോധ്യമായതാണെന്നും അദ്ദഹം പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*