Breaking News

കേരളാ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശത്രുക്കള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചു; കെ എം മാണി….

km maniകോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ചെയര്‍മാന്‍ കെ എം മാണി. കേരളാ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് ശത്രുക്കള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചെന്ന് കെ എം മാണി ആരോപിച്ചു. കേരളാ കോണ്‍ഗ്രസിന്റെ വളര്‍ച്ചയെ പലരും സംശയത്തോടെയാണ് നോക്കിക്കണ്ടതെന്നും തങ്ങളെ കോണ്‍ഗ്രസ് ഒന്നാം നമ്പര്‍ ശത്രുവായി കണ്ടെന്നും മാണി വിമര്‍ശിച്ചു. തത്കാലം ഒരു മുന്നണിയിലേക്കും ഇല്ലെന്ന് മാണി അഭിപ്രായപ്പെട്ടു. കഴിഞ്ഞ 30 വര്‍ഷത്തെ യുഡിഎഫിന്റെ വളര്‍ച്ചയില്‍ നിര്‍ണായക സംഭവന നല്‍കിയ പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്. ആ പാര്‍ട്ടിയെ ഒറ്റപ്പെടുത്തുന്നതിനും അധിക്ഷേപിക്കുന്നതിനും ശത്രുക്കളോട് ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയത്. കേരളാ കോണ്‍ഗ്രസ് നല്‍കിയ വിശ്വാസം തിരിച്ച് കിട്ടിയില്ലെന്നും മാണി. യുഡിഎഫില്‍ ഭദ്രത ഇല്ലെന്ന് കണ്ടതിനാലാണ് മുന്നണി വിട്ടതെന്ന് മാണി അഭിപ്രായപ്പെട്ടു. കേരള രാഷ്ട്രീയത്തില്‍ ഒറ്റയ്ക്ക് നിന്ന് പ്രവര്‍ത്തിക്കും. അതിന് തങ്ങള്‍ക്ക് പേടിയില്ല. നേരത്തെ തന്നെ ഒറ്റയ്ക്ക് നിന്ന് ശക്തി തെളിയിച്ച പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്. 1965 ലും 71 ലും അത് കണ്ടതാണ്. ഒരാളോടും കൂടാനില്ല. തങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കും.മുന്നണി വിട്ടതോടെ കേരളാ കോണ്‍ഗ്രസിന് എതിരാളികളും ജോലിയും വര്‍ധിച്ചെന്ന് മാണി പറഞ്ഞു. അഭിമാനമുള്ള പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്. മുന്നണിയില്‍ തങ്ങള്‍ പരാതികള്‍ ബോധിപ്പിച്ചില്ല എന്ന് പറയുന്നത് സത്യമല്ല. പറയേണ്ട സന്ദര്‍ഭങ്ങളില്‍ പറയേണ്ട സ്ഥലങ്ങളില്‍ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പൊതുവഴിയില്‍ വിഴുപ്പലക്കുന്ന പണി തങ്ങള്‍ക്കില്ല. വഴിനീളെ പരാതി പറഞ്ഞ് നടന്നില്ല എന്നത് തങ്ങളുടെ മാന്യതയാണ്, ദൗര്‍ബല്യം അല്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*