കശ്മീര്‍ വിഷയത്തില്‍ പുതിയ പാക്ക് തന്ത്രം

1cകശ്മീര്‍ പ്രശ്നത്തില്‍ ആഗോള പിന്തുണ നേടാന്‍ 22 പാര്‍ലമെന്റ് അംഗങ്ങളെ പാക്കിസ്ഥാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയയ്ക്കുന്നു. കശ്മീരില്‍ ഇന്ത്യ നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് വരുത്തിതീര്‍ക്കാനാണ് പാക്കിസ്ഥാന്‍ ഇതിലൂടെ ശ്രമിക്കുന്നത്. ഇന്ത്യയെ ഏറെ പ്രകോപിപ്പിക്കുമെന്ന് ഉറപ്പായ ഈ തീരുമാനം പാക്ക് മാധ്യമങ്ങളാണ് പുറത്തുവിട്ടത്. കശ്മീരിനുവേണ്ടി ശബ്ദമുയര്‍ത്താന്‍ 22 അംഗങ്ങളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കയയ്ക്കാന്‍ തീരുമാനിച്ചതായി പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. പാക്ക് ജനതയുടെ കരുത്തും നിയന്ത്രണരേഖയ്ക്കു സമീപം താമസിക്കുന്ന കശ്മീരികളുടെ പ്രാര്‍ഥനയും പാര്‍ലമെന്റിന്റെ അധികാരവും സര്‍ക്കാരിന്റെ പിന്തുണയും ഇവര്‍ക്കുണ്ടാകും. ഇവര്‍ക്കു പിന്നില്‍ ശക്തി പകര്‍ന്നു താനുമുണ്ടാകും. സെപ്റ്റംബറില്‍ യുഎന്നിനെ അഭിസംബോധന ചെയ്തു സംസാരിക്കുമ്ബോള്‍ കശ്മീര്‍ വിഷയവും ഉള്‍പ്പെടുത്തുമെന്നും ഷെരീഫ് പറഞ്ഞു. സൈനിക നടപടിക്കിടെ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡറായിരുന്ന ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് കശ്മീരില്‍ സംഘര്‍ഷം ഉടലെടുത്തത്. ഏറ്റുമുട്ടലില്‍ ഇതുവരെ 60ലധികം പേര്‍ കൊല്ലപ്പെടുകയും 10,000 ത്തിലധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*