പ്രധാനമന്ത്രിക്ക് ബലൂച് വനിത നേതാവിന്റെ രക്ഷാബന്ധൻ സന്ദേശം

karima-baloch-759രക്ഷാ ബന്ധൻ ദിനത്തിൽ ബലൂചിസ്ഥാനിൽ നിന്നുള്ള പെൺകുട്ടി പോസ്റ്‍റ് ചെയ്ത വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. പ്രധാനമന്ത്രിക്കായി സമർപ്പിച്ചിരിക്കുന്ന ദൃശ്യത്തിൽ പാക് സൈന്യം തങ്ങളുടെ നാട്ടിൽ നടത്തുന്ന അതിക്രമങ്ങളെയും ക്രൂരതകളെയും നിശീതമായി വിമർശിക്കുന്നുണ്ട്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ബലൂചിസ്ഥാനിൽ നടക്കുന്നതെന്നും പെൺകുട്ടി പറയുന്നു.നരേന്ദ്രമോദിയെ സഹോദരൻ എന്ന് അഭിസംബോധന ചെയ്താണ് രണ്ട് മിനിറ്‍റ് ദൈർഘ്യമുളള വീഡിയോ ആരംഭിക്കുന്നത്.രക്ഷാബന്ധൻ ദിനത്തിൽ സാഹോദര്യത്തിന്‍റെയും സംരക്ഷണത്തിന്‍റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് കരീമ ബലൂച് എന്ന പെൺകുട്ടിയാണ് പ്രധാനമന്ത്രിക്ക് വേണ്ടി വീഡിയോ സമർപ്പിച്ചത്. പാക് സൈന്യം തങ്ങളുടെ നാട്ടിൽ കരിനിഴൽ വീഴ്ത്തിയെന്നും, അവർ ബലൂചിസ്ഥാനിലെ സാധാരണ ജനങ്ങളെ വേട്ടയാടുകയാണെന്നും പെൺകുട്ടി പറയുന്നു.ബലൂചിസ്ഥാനിൽ നിരവധി പേരെയാണ് പാക് സൈന്യം കൊന്നൊടുക്കിയത്. ബലൂചികളുടെ സ്വാതന്ത്ര്യ സമരത്തെ രക്തത്തിൽ മുക്കി അടിച്ചമർത്താനാണ് സൈന്യവും സർക്കാരും ശ്രമിക്കുന്നതെന്നും കരീമ ആരോപിക്കുന്നു.കടുത്ത മനുഷ്യാവകാശലംഘനവും അതിക്രമങ്ങളും തുടർക്കഥയാകുന്നത് അന്താരാഷ്ട്രതലത്തിൽ ച‍ർച്ചയാകണം. വിഷയം ഗൗരവമായി കണ്ട് പരിഹാരം കണ്ടെത്തിത്തരണമെന്നും നരേന്ദ്ര മോദിയോട് കരീമ അഭ്യർത്ഥിക്കുന്നു. ബലൂചി സ്റ്‍റുഡന്‍റ് ഓർഗനൈസേഷന്‍റെ ചെയർപേഴ്സനാണ് കരീമ ബലൂച്. പ്രധാനമന്ത്രിയോടുള്ള ആദര സൂചകമായി വീഡിയോയുടെ അവസാനം ഗുജറാത്തിയിലും കരീമ സംസാരിക്കുന്നുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*