സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയില്‍ താലിബാന്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന് പാകിസ്താന്റെ മുന്നറിയിപ്പ്……

Taleban militiamen chant slogans as they drive a tank to the capital Kabul on November 9, from the front line only 20 km (12 miles) away. The Taleban are in a standoff with opposition forces led by Commander Ahmad Shah Masood. PAKISTAN - RTR8JIB

Taleban militiamen chant slogans as they drive a tank to the capital Kabul on November 9, from the front line only 20 km (12 miles) away. The Taleban are in a standoff with opposition forces led by Commander Ahmad Shah Masood.
PAKISTAN – RTR8JIB

സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യയില്‍ താലിബാന്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന് പാകിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കി. വാഗാ അതിര്‍ത്തിയില്‍ ഭീകരാക്രമണം ഉണ്ടാകാനാണ് സാധ്യതയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഓഗസ്റ്റ് 13, 14, 15 എന്നീ ദിവസങ്ങളില്‍ വാഗാ അതിര്‍ത്തിയിലെ പരേഡിന് നേരെ ഭീകരാക്രമമുണ്ടായേക്കും. തെഹ്രീക്- ഇ-താലിബാന്‍, ഫസലുള്ള ഗ്രൂപ്പാണ് ആക്രമത്തിന് തയ്യാറെടുക്കുന്നതെന്നും പാകിസ്താന്‍ ഭീകരവിരുദ്ധ അതോറിറ്റി നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.ചാവേര്‍ സ്‌ഫോടനങ്ങള്‍ക്കുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. അപ്രതീക്ഷിതമായ ആക്രമണങ്ങളെ നേരിടാന്‍ അതിര്‍ത്തിയിലും മറ്റ് തന്ത്രപ്രധാന മേഖലകളിലും കനത്ത സുരക്ഷ വേണമെന്ന് പാകിസ്താന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. പഞ്ചാബ് ആഭ്യന്തര മന്ത്രാലയത്തിനാണ് പാകിസ്ഥാന്‍ ഇക്കാര്യം അറിയിച്ച് കത്ത് കൈമാറിയിരിക്കുന്നത്.അതേസമയം 14-ആം തീയതി സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന പാകിസ്താനിലും കര്‍ശന സുരക്ഷ ഒരുക്കിയിട്ടുണ്ട്. .

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*