ഇന്ത്യന്‍ ഇന്റര്‍നെറ്റിന്‍റെ ജന്മദിനം; ഓഗസ്റ്റ്‌ 15……

internet

ഇന്ത്യന്‍ ജനതയുടെ ജീവിതത്തിന് വിപ്ലവം കുറിച്ച ഓഗസ്റ്റ് 15 മറ്റൊരു വന്‍മാറ്റത്തിന് കൂടി സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന കാര്യം നമ്മളില്‍ പലര്‍ക്കും അറിവുണ്ടാകില്ല. എങ്കില്‍ ഇതാ.20 വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1995 ഓഗസ്റ്റ് 15നാണ് ഇന്ത്യയില്‍ വിഎസ്എന്‍എല്‍ എന്ന പേരില്‍ ഇന്റര്‍നെറ്റ് സംവിധാനം ആരംഭിച്ചത്. വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡ് എന്നതിന്റെ ചുരുക്കപ്പേരാണ് വിഎസ്എന്‍എല്‍ എന്നത്. വിദ്യാഭ്യാസകാര്യങ്ങള്‍ക്കായി ചിലയിടങ്ങളില്‍ അതിന് മുന്‍പ് ചില സംവിധാനങ്ങളുണ്ടായിരുന്നെങ്കിലും, വാണിജ്യാടിസ്ഥാനത്തില്‍ ആദ്യമായി ഇന്റര്‍നെറ്റ് ആരംഭിച്ചത് അന്നാണ്. ബോംബെ, ദില്ലി, കല്‍ക്കത്ത, ചെന്നൈ എന്നീ നാല് നഗരങ്ങളില്‍ അന്ന് ആരംഭിച്ച ഇന്റര്‍നെറ്റിന്റെ സ്പീഡ് 9.8 കെബിപിഎസ് മാത്രമായിരുന്നു. അന്ന് 250 മണിക്കൂറിന് 25000 രൂപ എന്ന നിലയിലാണ് തുക ഈടാക്കിയിരുന്നത്. നിരവധി യന്ത്ര-ശൃംഘലാ പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും ആറ് മാസം കൊണ്ട് 10000ലധികം ഉപഭോക്താക്കളാണ് വിഎസ്എന്‍എല്‍ ഇന്റര്‍നെറ്റിനുണ്ടായത്. 20 വര്‍ഷത്തിന് ശേഷം, ട്രായിയുടെ കണക്കനുസരിച്ച് ഇന്ന് 30 കോടിയിലധികം ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് രാജ്യത്തുള്ളത്. ഇതിന് പുറമെ, വേഗം 9.8 കെബിപിഎസില്‍ നിന്ന് നൂറ് എംബിയോളം വര്‍ദ്ധിക്കുകയും ചെയ്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*