ഹെല്‍മറ്റില്ലാതെ പെട്രോളില്ല; തീരുമാനം പുനഃപരിശോധിക്കില്ലന്നു ഗതാഗത വകുപ്പ്

helmatഹെല്‍മറ്റില്ലാതെ പെട്രോള്‍ നല്‍കില്ലെന്ന തീരുമാനം പുനഃപരിശോധിക്കേണ്ടതില്ലെന്ന് ഗതാഗത വകുപ്പ്. ഹെല്‍മറ്റ് ധരിക്കാതെ പെട്രോള്‍ വാങ്ങാനെത്തുന്നവര്‍ക്ക് ആദ്യം ബോധവല്‍ക്കരണം നടത്താനും, പിന്നീട് നിയമനടപടിയെടുക്കാനുമാണ് വകുപ്പ് ആലോചിക്കുന്നത്. ഇതുള്‍പ്പെടെ മുന്‍ ഗതാഗത കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരിയുടെ വിവാദമായ തീരുമാനങ്ങള്‍ പിന്‍വലിക്കേണ്ടതില്ലെന്ന് പുതിയ കമ്മിഷണര്‍ എസ്.അനന്തകൃഷ്ണന്‍ നിര്‍ദേശം നല്‍കി. ഹെല്‍മറ്റ് വയ്ക്കാത്തവര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്നതു സര്‍ക്കാര്‍ നയപരമായി എടുത്ത തീരുമാനമാണെന്നും അതു തുടരുമെന്നും കമ്മിഷണര്‍ അനന്തകൃഷ്ണന്‍ മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥരുടെ കാറിലെ കൊടി സംബന്ധിച്ചു നിയമപരമായ നടപടികള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കുന്നവര്‍ക്കു പെട്രോള്‍ നല്‍കില്ലെന്ന് ഗതാഗത കമ്മിഷണറായിരുന്ന തച്ചങ്കരി തീരുമാനമെടുത്തിരുന്നു. ആദ്യം ബോധവല്‍ക്കരണം നടത്താനും പിന്നീട് നിയമനടപടി സ്വീകരിക്കാനുമായിരുന്നു തച്ചങ്കരിയുടെ നിര്‍ദേശം. ഹെല്‍മറ്റ് ധരിച്ച്‌ പെട്രോള്‍ വാങ്ങുന്നവര്‍ക്ക് സമ്മാനം നല്‍കാനും തീരുമാനിച്ചിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*