ചരിത്രനിമിഷത്തെ ആദരിച്ച് ഗൂഗിള്‍ ഡൂഡില്‍……..

Google4Doodleരാജ്യം എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ഒപ്പം പങ്ക് ചേരുകയാണ് ഗൂഗിള്‍ ഡൂഡിലും. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു 1947-ലെ ഓഗസ്റ്റ് 15-ല്‍ പാര്‍ലമെന്റില്‍ നടത്തിയ ചരിത്രപരമായ പ്രസംഗത്തെ ആദരിച്ചാണ് ഗൂഗിളിന്റെ ഡൂഡില്‍.കാലങ്ങള്‍ക്ക് മുമ്പെ നമ്മുടെ വിധിയെ നാം നിശ്ചയിച്ചതാണ്. പ്രതിജ്ഞ നിറവേറ്റാന്‍ ഇപ്പോള്‍ സമയമെത്തിയിരിക്കുകയാണ്. ‘ദൃഢതയോടെയാണ് പ്രതിജ്ഞ നാം നിറവേറ്റണ്ടത്. ലോകം ഉറങ്ങുമ്പോള്‍, ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ്’-ജവഹര്‍ലാല്‍ നെഹ്‌റു പാര്‍ലമെന്റില്‍ ഓഗസ്റ്റ് 15-ന് പറയുന്ന രംഗം ഒരോ ഭാരതീയന്റെയും മനസ്സില്‍ ഉണര്‍ത്തുന്നതാണ് പുതിയ ഡൂഡില്‍.ഇന്ത്യയോടൊപ്പം, സ്വാതന്ത്യദിനം ആഘോഷിക്കുന്ന ദക്ഷിണ കൊറിയയ്ക്കും ഡൂഡിലുകള്‍ ഗൂഗിള്‍ സമര്‍പ്പിച്ചിട്ടുണ്ട്. 1945 ഓഗസ്റ്റ് 15-നായിരുന്നു ജാപ്പനീസ് ഭരണത്തിന്റെ കീഴില്‍ നിന്നും ദക്ഷിണ കൊറിയ സ്വാതന്ത്ര്യം നേടിയത്. ഗ്വാങ്ങ്‌ബോക്‌ജ്യോള്‍ എന്ന പേരില്‍ അവതരിപ്പിച്ച ഡൂഡില്‍, ചരിത്രപരമായ സുങ്ങ്‌ന്യമുനിനെ ആസ്പദമാക്കുന്നു.
കഴിഞ്ഞ ദിവസം, വൈദിക രാജവും, കളിമണ്ണിലുള്ള കാളവണ്ടിയും, നൃത്തമാടുന്ന വെങ്കല യുവതിയും ഉള്‍പ്പെടുന്ന മോഹന്‍ജദാരോയുടെ ചരിത്രശേഷിപ്പുകളായിരുന്ന ഡൂഡിലിലൂടെ പാകിസ്താന്റെ സ്വാതന്ത്ര്യദിനത്തിന് ഗൂഗിള്‍ സമര്‍പ്പിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*