Breaking News

ഇറ്റലിയില്‍ ഭൂചലനം

_Rescue_workers_search_for

 

 

 

 

 

 

സെന്‍ട്രല്‍ ഇറ്റലിയില്‍ ശക്തമായ ഭൂചലനത്തിൽ ആറു പേർ മരിച്ചു. ഇറ്റാലിയന്‍ നഗരമായ പെറുജിയയിലാണ് റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ 3.36 നാണ് ഭൂചലനമുണ്ടായത്. തുടര്‍ചലനങ്ങള്‍ റോമിലും ഉണ്ടായതായതായി യു.എസ് ജിയോളജിക്കല്‍ സര്‍വെ റിപ്പോര്‍ട്ട് ചെയ്തു. ഭൂചലനത്തില്‍ കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോഡുകളും പാലങ്ങളും തകരുകയും ചിലയിടങ്ങളില്‍ ശക്തമായ മണ്ണിടിച്ചില്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ടെന്നും ഇറ്റാലിയന്‍ അധികൃതര്‍ അറിയിച്ചു. 2009ല്‍ അക്വില മേഖലയില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 300 ഓളം പേര്‍ മരിച്ചിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*