ദിലീപും മുരളി ഗോപിയും; ഒരു ‘കമ്മാര സംഭവവുമായി’

dileep-kammara-sambhavamദിലീപിനെ നായകനാക്കി നവാഗതനായ രതീഷ് അമ്പാട്ട് നിര്‍മ്മിക്കുന്ന പുതിയ ചിത്രം കമ്മാര സംഭവത്തിന്റെ ചിത്രീകരണം തുടങ്ങി. നടന്‍ മുരളി ഗോപിയാണ് കമ്മാര സംഭവത്തിന്റെ രചന നിര്‍വഹിക്കുന്നത്. ദിലീപിനൊപ്പം മുരളി ഗോപിയും തമിഴ്‌നടന്‍ സിദ്ധാര്‍ത്ഥും പ്രധാന വേഷങ്ങളിലെത്തുന്നു.ചിത്രീകരണം ആരംഭിക്കുന്നതായി അറിയിച്ചുകൊണ്ടുള്ള വ്യത്യസ്തമായ ഒരു പോസ്റ്റര്‍ മുരളി ഗോപി ഫെയ്‌സ്ബുക്കില്‍ പോസ്‌ററ് ചെയ്തിട്ടുണ്ട്. എറണാകുളത്താണ് ചിത്രീകരണം ആരംഭിക്കുന്നതെന്നാണ് സൂചന.ഐ വി ശശി, ലാല്‍ജോസ്, ശ്യാമപ്രസാദ്, രഞ്ജിത്ത് തുടങ്ങിയ സംവിധായകരോടൊപ്പം അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള രതീഷ് അമ്പാട്ട് ദിലീപിന്റെ ഏഴ് സുന്ദരരാത്രികള്‍ എന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവായിരുന്നു.ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. കമ്മാര സംഭവത്തിലെ നായികയാരാണെന്നും മറ്റ് അഭിനേതാക്കള്‍ ആരാണെന്നും പുറത്തുവിട്ടിട്ടില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*