അപൂര്‍വ ജീവിയുമായ്‌ ദിലീപ്….!

18-dileep-jayaram-jayasurya-rejected-suraj-role-perariyathavarതൂവാനതുമ്പികള്‍, പ്രാഞ്ചിയേട്ടന്‍, പുണ്യാളന്‍ അഗര്‍ബത്തീസ്, ജമ്നാപ്യാരി അങ്ങനെ തൃശൂര്‍ ഭാഷ പറഞ്ഞ് മലയാളത്തിന്‍റെ മനസ്സില്‍ മായാത്ത പ്രതിഷ്ഠ സൃഷ്ടിച്ച ചിത്രങ്ങളേറെയാണ്. അക്കൂട്ടത്തിലിടം നേടാന്‍ ഒരു ദിലീപ് ചിത്രവും അണിയറയില്‍ ഒരുങ്ങുന്നു. ‘ഡോ.ലൗവി’ന് ശേഷം ബിജു അരൂക്കുറ്റി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദിലീപ് തൃശ്ശൂര്‍ ഭാഷ സംസാരിക്കുക. നര്‍മ്മത്തിന് പ്രധാന്യം നല്‍കി ഒരുങ്ങുന്ന ചിത്രം ഒരു സ്പോര്‍ട്സ് ക്ലബ്ബിന്‍റെയും അതിനെ ചുറ്റിപ്പറ്റി ജീവിക്കുന്ന നാല് അലസന്‍മാരായ ചെറുപ്പക്കാരുടെയും കഥയാണ് പറയുന്നത്. മറ്റെന്തിനേക്കാളും സൗഹൃദത്തിന് പ്രാധാന്യം നല്‍കുന്ന ജോര്‍ജ്ജ് എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ‘അപൂര്‍വ്വ ജീവി’ എന്നാണ് ചിത്രത്തിന് പേരിട്ടിരുന്നതെങ്കിലും അത് മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘മരുഭൂമിയിലെ ആന’ക്ക് ശേഷം വൈ.വി രാജേഷ് തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്. ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ‘കമ്മാരസംഭവ’ത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയാലുടന്‍ ബിജു അരൂക്കുറ്റിയുടെ ഈ ചിത്രത്തില്‍ ദിലീപ് ജോയ്ന്‍ ചെയ്യും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*