ധാക്ക ഭീകരാക്രമണം; മുഖ്യസൂത്രധാരന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

bangladesh-le-groupe-etat-islamique-revendique-la-fusillade-daccaബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ കഫേയില്‍ നടന്ന ഭീകരാക്രമണത്തിന്‍റെ  മുഖ്യസൂത്രധാരന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ബംഗ്ലാദേശില്‍ ജനിച്ച കനേഡിയന്‍ പൗരത്വമുള്ള തമീം അഹമ്മദ് ചൗധരി എന്ന ദാഇഷ് ഭീകരനാണ് കൊല്ലപ്പെട്ടത്. ജമായത്തുള്‍ മുജാഹ്ദ്ദീന്‍ ബംഗ്ലാദേശ് (ജെ.എം.ബി)നേതാവും ഗുല്‍ഷന്‍ ആക്രമണത്തിന്‍റെ  സൂത്രധാരനുമായ തമിം ചൗധരി കൊല്ലപ്പെട്ടതായി ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ സന്‍വര്‍ ഹൊസൈനാണ് അറിയിച്ചത്. ഇയാളെക്കൂടാതെ മറ്റു മൂന്നു ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്. ധാക്കയിലെ നാരായണ്‍ഗജ് പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരുപ്പുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നു ബംഗ്ലാദേശ് സുരക്ഷാ സേന അറിയിച്ചു. ആക്രമണം നടത്താന്‍ തീരുമാനിച്ചപ്പോള്‍ സങ്കേതത്തിനുള്ളില്‍ തമിം ഉണ്ടാവുമെന്ന് 99 ശതമാനവും ഉറപ്പായിരുന്നുവെന്ന് പോലീസ് മേധാവി പറയുന്നു.  കാനഡയില്‍നിന്നും മൂന്നു വര്‍ഷം മുന്‍പാണ് തമീം ചൗധരി ബംഗ്ലാദേശില്‍ മടങ്ങിയെത്തിയത്. ദാഇഷിന്റെ ബംഗ്ലാദേശിലെ പ്രധാന പോരാളിയാണ് ഇയാള്‍. കഴിഞ്ഞ ജൂലൈ ഒന്നിനാണ് ധാക്കയിലെ കഫേയില്‍ ഭീകരാക്രമണം ഉണ്ടായത്. കഫേയില്‍ അതിക്രമിച്ചുകയറിയ ഭീകരര്‍ ഇന്ത്യക്കാരിയടക്കം 22 വിദേശികളെ വെടിവച്ചും കഴുത്തറുത്തും കൊന്നിരുന്നു. ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്. ആക്രമണത്തിന്‍റെ  ഉത്തരവാദിത്തം ഭീകരസംഘടനയായ ദാഇഷ് ഏറ്റെടുത്തിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*