അ​വ​താ​ര​ക​യെ​ അപമാനിച്ച ഡിവൈ.എസ്.പിക്കെതിരെ കേസ്

dysp-nairകേരള പൊലീസിെൻറ ആഭിമുഖ്യത്തിൽ കൊല്ലത്ത് നടന്ന സൈബർ ക്രൈം സെക്യൂരിറ്റി കോൺഫറൻസിനിടെ അവതാരകയെ അപമാനിക്കാൻ ശ്രമിച്ച ഹൈടെക് സെല്‍ ഡിവൈ.എസ്.പി. വിനയകുമാരന്‍ നായർക്കെതിരെ കേസെടുത്തു. കൊല്ലം അഞ്ചാലംമൂട് പൊലീസാണ് കേസെടുത്തത്. അവതാരകയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കൊല്ലം റൂറല്‍ എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അനുമതി നല്‍കിയിരുന്നു. അന്താരാഷ്ട്ര സുരക്ഷക്കായി പ്രവര്‍ത്തിക്കുന്ന പോള്‍സൈബ്, ഇസ്ര എന്നിവയുടെ സഹകരണത്തോടെ കേരള പൊലീസ് നടത്തിയ ശിൽപശാല ആഗസ്റ്റ് 19,20 തീയതികളിലാണ് കൊല്ലത്ത് നടന്നത്. ശിൽപശാലയുടെ അവസാന ദിവസമായ ശനിയാഴചയാണ് അവതാരകയെ അപമാനിക്കാൻ ശ്രമമുണ്ടായത്. ഡിവൈ.എസ്.പിയുടെ അപമാന ശ്രമത്തെക്കുറിച്ച് അവതാരകയായ പെൺകുട്ടി അവിടെയുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനോട് പരാതി പറഞ്ഞു. തുടർന്ന് ഡിവൈ.എസ്.പിയെ സമ്മേളന ഹാളിൽ നിന്ന് ഇറക്കിവിട്ടശേഷം സംഭവം ഡി.ജി.പി ലോക് നാഥ് ബെഹ്റയുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*