സ്വകാര്യ ഡിജിറ്റല്‍ സേവനദാതാക്കള്‍ വഴിയുള്ള സിനിമാ സെന്‍സറിംഗിന് കോടതിയുടെ സ്റ്റേ

Movie 3

 

 

 

 

 

 

 

 

സിനിമ സെന്‍സറിംഗ് പഴയ രീതിയിലാക്കാന്‍ കോടതി ഉത്തരവ്. സ്വകാര്യ ഡിജിറ്റല്‍ സേവനദാതാക്കള്‍ വഴി മാത്രം സെന്‍സറിംഗിന് അയക്കുക എന്ന് നിലനില്‍ക്കുന്ന നിര്‍ബന്ധിത രീതി ഒരു മാസത്തേക്ക് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സിനിമകള്‍ സെന്‍സറിംഗിന് നല്‍കണമെങ്കില്‍ ക്യൂബ്, യുഎഫ്ഒ, പിഎക്‌സ്ഡി തുടങ്ങിയ സ്വകാര്യ സംവിധാനം വഴി മാത്രമാണ് സാധിച്ചിരുന്നത്. ഇതോടെ ചിത്രങ്ങള്‍ പ്രായോഗികമായി ഈ സ്വകാര്യ കമ്പനികളുടെ നിയന്ത്രണത്തിലാവുക എന്ന കെണിയും ഉണ്ടായിരുന്നു. മുഖ്യധാരയില്‍ നിന്നല്ലാതെ  ചലച്ചിത്രം നിര്‍മ്മിക്കുന്നവര്‍ക്ക് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കേണ്ടിയിരുന്ന തുക പലപ്പോഴും  താങ്ങാനാവാത്തതുമാണ്. ഈ കുത്തകയാണ് താത്കാലികമായി റദ്ദായിരിക്കുന്നത്. പഴയ രീതിയില്‍ തന്നെ സെന്‍സറിംഗ് പകര്‍പ്പ് സമര്‍പ്പിക്കാനാവണമെന്ന് അഭ്യര്‍ത്ഥിച്ച് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിനു വേണ്ടി അനില്‍  തോമസ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഒരു മാസത്തേക്ക് പകര്‍പ്പ് പഴയ രീതിയില്‍ സമര്‍പ്പിക്കാമെന്ന് കോടതി ഉത്തരവില്‍ പറയുന്നു. എതിര്‍ കക്ഷികളായ കേന്ദ്ര സര്‍ക്കാര്‍,  സെന്‍ട്രല്‍ ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് എന്നിവര്‍ക്ക് നോട്ടീസയച്ചു. ക്യൂബ് അടക്കമുള്ള സ്വകാര്യ ഡിജിറ്റല്‍ സേവന ദാതാക്കളുടെ ഫീസ് 50,000 രൂപയാണ്. കുറഞ്ഞ ചെലവില്‍ ചിത്രങ്ങളെടുക്കുന്നവര്‍ക്ക് ഇത് താങ്ങാനാവുന്ന തുകയല്ല എന്നും പരാതിയിലുണ്ടായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*