കണ്ണീര് വറ്റിയ ബാല്യം

syria-1സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ ഭീകരതയും ദൈന്യതയും വെളിവാക്കുന്ന ഒരു ചിത്രം കൂടി. ഒംറാന്‍ ദാനിഷ് എന്ന അഞ്ചു വയസുകാരന്റെ ചിത്രങ്ങളും വീഡിയോയുമാണ് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. സിറിയയിലെ രക്തരൂക്ഷിത പോരാട്ടത്തിന്റെ കരളലിയിപ്പിക്കുന്ന ചിത്രമാണിത്.ബോംബേറില്‍ തകര്‍ന്ന കെട്ടിടത്തില്‍ നിന്നാണ് ഒംറാനെ സന്നദ്ധ പ്രവര്‍ത്തകര്‍ മോചിപ്പിക്കുന്നത്. ശരീരമാസകലം പൊടിപിടിച്ചും നെറ്റിയില്‍ നിന്ന് രക്തം ഒലിച്ചിറങ്ങുന്ന നിലയിലുമാണ് ഒംറാനെ കണ്ടെടുത്തത്. നേരെ ആംബുലന്‍സില്‍ ഇരുത്തിയെങ്കിലും കുട്ടി കരയുന്നുണ്ടായിരുന്നില്ല. ക്യാമറ കണ്ണുകള്‍ രംഗം ഒപ്പിയെടുക്കുമ്പോഴും ആ കൊച്ചുകുട്ടി ധീര പോരാളിയെ പോലെ നോക്കുകയായിരുന്നു. ഒരു പാവക്കുട്ടിയെ പോലെയാണ് ഒംറാന്‍ ഇരുന്നതെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.സിറിയയില്‍ വിമതര്‍ക്ക് സ്വാധീനമുളള അലപ്പോയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. റഷ്യയുടെ സഹായത്തോടെയാണ് സിറിയന്‍ ഭരണകൂടം പോരാട്ടം നടത്തുന്നത്. റഷ്യന്‍ ബോംബാക്രമണത്തിലാണ് ഈ കുട്ടിയിടക്കമുള്ളവരെ ദുരിതത്തിലാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുട്ടിയുടെ മാതാപിതാക്കളെക്കുറിച്ച് വ്യക്തമായ വിവരമില്ല. ഒംറാനെ പ്പോലെ നിരവധി കുട്ടികളെയാണ് ഇത്തരത്തില്‍ രക്ഷിച്ചത്. ആഭ്യന്തര കലഹം പൊട്ടിപ്പുറപ്പെട്ട 2011 മുതല്‍ 290,000 പേരാണ് ഇതുവരെ സിറിയയില്‍ കൊല്ലപ്പെട്ടത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*