ചാറ്റിംഗിലൂടെ നഗ്നചിത്രം അയച്ചതിന്‍റെ പേരില്‍ കല്ല്യാണം ഒഴിഞ്ഞു; യുവാവ് അറസ്റ്റില്‍……

chatപ്രിതിശ്രുതവധു ചാറ്റിംഗിലൂടെ നഗ്നചിത്രം അയച്ചുവെന്ന പേരില്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയും, ആ ചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയത്തിനടുത്തു കടുത്തുരുത്തിയിൽ സംഭവിച്ചത്. ചാറ്റിംഗിനിടെ വരൻ നിർബന്ധിച്ചതിനെത്തുടർന്നു യുവതി നഗ്നസെൽഫി അയച്ചതാണ് വിവാഹംതന്നെ വേണ്ടെന്നുവയ്ക്കാൻ യുവാവിനെ പ്രേരിപ്പിച്ചത്. വധുവിന്റെ വീട്ടുകാരുടെ പരാതിയിൽ ആദിത്യപുരം സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഉദയനാപുരം സ്വദേശിയായ പെൺകുട്ടിയുടെയും ആദിത്യപുരം സ്വദേശിയായ യുവാവിന്‍റെ  വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു നടക്കേണ്ടിയിരുന്നത്. വിവാഹം ഉറപ്പിച്ചശേഷം ഇരുവരും വാട്ട്സ്ആപ്പ് വഴി പതിവായി ചാറ്റിംഗ് ചെയ്യാറുണ്ടായിരുന്നു. സംസാരിക്കുന്നതിനിടയിൽ യുവാവ് യുവതിയോടു ശരീരം കാണണമെന്നും സെൽഫി അയക്കണമെന്നും പറഞ്ഞു. ആദ്യം യുവതി എതിർത്തെങ്കിലും പിന്നീട് സമ്മതിക്കുകയും സെൽഫിയെടുത്ത് അയക്കുകയുമായിരുന്നു. നിന്നെ വിവാഹം കഴിക്കാൻ പോകുന്നത് ഞാനല്ലേ, പിന്നെ എന്താണെന്നായിരുന്നു യുവാവ് ചോദിച്ചത്. തുടർന്നാണ് വാട്‌സ്ആപ്പിലൂടെ ചിത്രം നൽകിയത്. ഇതോടെ യുവാവിന് സംശയമുണ്ടാവുകയും ഈ ബന്ധം തനിക്കു വേണ്ടെന്നു പറയുകയുമായിരുന്നു. വിവാഹത്തിനു മുന്നേ തനിക്കു നഗ്നസെൽഫി അയച്ച പെൺകുട്ടിയിൽ വിശ്വാസമില്ലെന്നാണു യുവാവ് വീട്ടുകാരോടു പറഞ്ഞതത്രേ. വരൻ പെൺകുട്ടിയുടെ പിതാവിനോട് ഈ വിവാഹത്തിൽ തനിക്കു താൽപര്യമില്ലെന്ന് അറിയിച്ചു. വിവാഹത്തിൽനിന്നു പിൻമാറുന്നതെന്താണെന്നറിയാൻ വിളിച്ച വധൂവീട്ടുകാരോടും യുവാവ് ഇതുതന്നെ പറഞ്ഞു. പെൺകുട്ടി അയച്ചുകൊടുത്ത നഗ്നഫോട്ടോകൾ പെൺകുട്ടിയുടെ വീട്ടുകാർക്കുതന്നെ അയച്ചുകൊടുക്കുകയും ചെയ്തു. വിവാഹത്തിൽനിന്നു പിൻമാറുകയാണെന്നും പ്രശ്‌നമുണ്ടാക്കിയാൽ ഫോട്ടോകൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുമെന്നും യുവാവ് ഭീഷണിപ്പെടുത്തി. തുടർന്നാണു യുവതിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. തുടര്‍ന്ന് കടുത്തുരുത്തി സിഐയുടെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ അറസ്റ്റ് ചെയ്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*