ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് പന്ത്രണ്ടുകാരന്‍ അച്ഛന്‍റെ ചുമലില്‍ കിടന്ന് മരിച്ചു.

11954220501933863587liftarn_Adult_and_child.svg.hiപണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹവും ചുമന്ന് കിലോമീറ്ററോളം കാല്‍നടയായി നടക്കേണ്ടി വന്ന ഒഡീഷയിലെ ദന മാഞ്ചിയുടെയും മകളുടെയും ദുരവസ്ഥയ്ക്ക് പിന്നാലെ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നും മനുഷ്യത്വമില്ലായ്മയുടെ കരളലിയിപ്പിക്കുന്ന കാഴ്ച. ആസ്പത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് പന്ത്രണ്ടുകാരന്‍ അച്ഛന്റെ ചുമലില്‍ കിടന്ന് മരിച്ചു. കാണ്‍പൂരിലെ ഫസല്‍ഗുഞ്ചിലാണ് സംഭവം.ഞായറാഴ്ച കടുത്ത പനി പിടിപെട്ടതോടെയായിരുന്നു അന്‍ഷിനെ അച്ഛന്‍ സുനില്‍കുമാര്‍ അടുത്തുള്ള ആസ്പത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഇവിടെ നിന്നും വേണ്ട ചികിത്സ നല്‍കാതെ അധികൃതര്‍ അടുത്തുള്ള ലാലാ ലാജ്പത് റായ് ആസ്പത്രയില്‍ കൊണ്ടുപോവാന്‍ നിര്‍ദേശിച്ചു.കാല്‍ നടയായി ലാലാ ലജ്പത് റായ് ആസ്പത്രിയില്‍ മകനെയെത്തിച്ചെങ്കിലും അടിയന്തര ചികിത്സയോ മറ്റ് സൗകര്യമോ നല്‍കാതെ ഇവിടെ നിന്നും അധികൃതര്‍ മടക്കി അയക്കുകയായിരുന്നു.250 മീറ്റര്‍ അകലെയുള്ള കുട്ടികളുടെ ആസ്പത്രിയിലേക്ക് കൊണ്ടുപോവാന്‍ വേണ്ടി അന്‍ഷിന്റെ അച്ചന്‍ സുനില്‍കുമാര്‍ ആസ്പത്രി അധികൃതരോട് സ്ട്രെക്ചര്‍ ആവശ്യപ്പെട്ടെങ്കിലും ഇതുപോലും നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് ഇവിടെ നിന്നും ചുമലിലേറ്റി തന്നെ അന്‍ഷിനെ കുട്ടികളുടെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ആസ്പത്രിയില്‍ എത്തും മുമ്ബേ തന്നെ പനി മൂര്‍ച്ഛിച്ച്‌ മരണത്തിന് കീഴടങ്ങിയിരുന്നു. മകന്റെ ദുരവസ്ഥയില്‍ വിലപിച്ച്‌ മൃതദേഹം ചുമലിലേറ്റി തന്നെയാണ് സുനില്‍ വീട്ടിലേക്കെത്തിച്ചതും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*