Breaking News

30 സിനിമയെടുക്കാവുന്ന ചിലവില്‍ ഒരു പരസ്യം

Ranveer-Ching ഒരു ചൈനീസ് ഫുഡ് ബ്രാന്‍ഡിന്റെ പരസ്യ ചിത്രത്തിനാണ് 75 കോടിയിലേറെ രൂപ ചെലവായിരിക്കുന്നത്.യഷ് രാജ് ഫിലിംസാണ് നിര്‍മാതാക്കള്‍.ഒരു സിനിമക്ക് 75 കോടി രുപ മുതല്‍ മുടക്ക് എന്ന് പറഞ്ഞാല്‍ ഇന്നത്തെ കാലത്ത് സര്‍വ്വസാധാരണമാണ്. എന്നാല്‍ വെറും അഞ്ചര മിനിട്ട് ദൈര്‍ഘ്യമുള്ള പരസ്യചിത്രത്തിന് ഇത്രയും പണം മുടക്കിയാലോ? അത് കാണേണ്ട കാഴ്ചയാണ്. എന്നാല്‍ കണ്ടോളൂ. ബോളിവുഡിലെ യുവതാരം രണ്‍വീര്‍ സിംഗ് അഭിനയിച്ച ഒരു പരസ്യമാണ് മുതല്‍ മുടക്കിന്റെ പേരില്‍ വാര്‍ത്തകളിലിടം പിടിച്ചിരിക്കുന്നത്.രണ്‍വീറും തമന്നയും അഭിനയിക്കുന്ന ഒരു ചൈനീസ് ഫുഡ് ബ്രാന്‍ഡിന്റെ പരസ്യ ചിത്രത്തിനാണ് 75 കോടിയിലേറെ രൂപ ചെലവായിരിക്കുന്നത്.രണ്‍വീര്‍ ചിങ്ങ് റിട്ടേണ്‍സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ബ്രഹ്മാണ്ഡ പരസ്യചിത്രം ഇതിനോടകം കണ്ടിരിക്കുന്നത്ഒരു കോടിയോളം  ആളുകളാണ്.സിനിമകളെ വെല്ലുന്ന ആക്ഷന്‍ നൃത്തരംഗങ്ങളും ചേര്‍ന്ന ‘രണ്‍വീര്‍ ചിങ്ങ് റിട്ടേണ്‍സ്’ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ രോഹിത് ഷെട്ടിയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*