Breaking News

Monthly Archives: August 2016

ട്വന്റി20 റാങ്കില്‍ കോഹ്ലി ഒന്നാം സ്ഥാനം നിലനിര്‍ത്തി.

ഐസിസി ട്വന്റി20 ക്രിക്കറ്റ് റാങ്കിങ്ങില്‍ വിരാട് കോഹ്ലി ബാറ്റിങ്ങിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ബോളിങ്ങില്‍ രവിചന്ദ്ര അശ്വിന്‍ ഏഴാം സ്ഥാനത്തു നിന്ന് നാലാം സ്ഥാനത്തേക്കു വരുകയും ചെയ്തു. ആദ്യ അഞ്ചിലേയ്ക്ക് അശ്വിന്റെ മടങ്ങി വരവാണിത്. അതേ സമയം, കെ.എല്‍. രാഹുല്‍ 67 സ്ഥാനങ്ങള്‍ കയറി 31ആം  സ്ഥാനത്തെത്തി.വെസ്റ്റ്‌ഇന്‍ഡീസിനെതിരെ കഴിഞ്ഞ കളിയില്‍  നേടിയ പുറത്താകാത്ത സെഞ്ചുറിയാണ് രാഹുലിനു നേട്ടമായത്. 489 റണ്‍സ് പിറന്ന ആദ്യ ട്വന്റി20 മല്‍സരത്തില്‍ രാഹുല്‍ പുറത്താകാതെ 110 റണ്‍സ് നേടി. എന്നിട്ടും ഇന്ത്യ ഒരു റണ്ണിനു തോറ്റു. തോല്‍വിയിലും ഇന്ത്യ റാങ്കിങ്ങിലെ ...

Read More »

‘കാത്തിരുപ്പിനു ആശ്വാസമേകി ജീപ്പ് ഇന്ത്യയിലെത്തി’

റാംങ്ക്ളര്‍ അണ്‍ലിമിറ്റഡ്, ഗ്രാന്റ് ചെറോക്കി ലിമിറ്റഡ്, ഗ്രാന്റ് ചെറോക്കി എസ്‌ആര്‍ടി എന്നീ മൂന്ന് മോഡലുകളുമായാണ് ജീപ്പ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. വാഹന പ്രേമികളുടെ ഏറെനാള്‍ നീണ്ട കാത്തിരിപ്പിന് വിരാമംകുറിച്ച്‌ അമേരിക്കന്‍ വാഹന നിര്‍മ്മാതാവായ ജീപ്പ് വാഹനങ്ങള്‍ ഇന്ത്യയില്‍ പുറത്തിറക്കി. റാംങ്ക്ളര്‍ അണ്‍ലിമിറ്റഡ്, ഗ്രാന്റ് ചെറോക്കി, ഗ്രാന്റ് ചെറോക്കി എസ്‌ആര്‍ടി എന്നീ മൂന്ന് മോഡലുകളുമായാണ് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.  1941-ല്‍ പിറവിയെടുത്ത ജീപ്പ്, ഐതിഹാസിക കുതിപ്പിന്റെ 75-ാം വാര്‍ഷികത്തിന്റെ ഓര്‍മ്മയ്ക്കായി പുറത്തിറക്കിയ റാംങ്ക്ളര്‍ അണ്‍ലിമിറ്റഡിന് 71,59,104 രൂപയും, ഗ്രാന്റ് ചെറോക്കി ലിമിറ്റഡിന് 93,64,527 രൂപയും ഗ്രാന്റ് ചെറോക്കി എസ്‌ആര്‍ടിക്ക് 1,12,07,825 ...

Read More »

സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പരിധി ഉയര്‍ത്തി.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പരിധി ഉയര്‍ത്തി. 21,000 രൂപവരെ ശമ്ബളമുള്ളവര്‍ക്ക് ബോണസ് ലഭിക്കും. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. നേരത്തെ 18,000 രൂപവരെ ശമ്ബളമുള്ളവര്‍ക്കായിരുന്നു ബോണസ്. നിലവില്‍ 3,500 രൂപയാണ് ബോണസ് തുക.  അതേസമയം, ബോണസ് തുകയും ഉല്‍സവബത്ത തുകയും കൂട്ടിയിട്ടില്ല.

Read More »

ടിയാഗൊ ഇനി നേപ്പാളിലും.

ടാറ്റ മോട്ടോഴ്സിന്‍റെ  ഹാച്ച്‌ബാക്കായ ‘ടിയാഗൊ’ നേപ്പാളിലും വില്‍പ്പനയ്ക്കെത്തി. കഠ്മണ്ഡു ഷോറൂമില്‍ 22.55 ലക്ഷം നേപ്പാളി രൂപ(ഏകദേശം 14.10 ലക്ഷം ഇന്ത്യന്‍ രൂപ)യാണു കാറിനു വില. 1.2 ലീറ്റര്‍ റെവൊട്രോണ്‍ പെട്രോള്‍ എന്‍ജിനോടെ മാത്രം ലഭ്യമാവുന്ന ‘ടിയാഗൊ’യ്ക്കുള്ള ബുക്കിങ്ങുകളും കമ്ബനി സ്വീകരിച്ചു തുടങ്ങി. അടുത്ത ഘട്ടത്തില്‍ ടാറ്റ മോട്ടോഴ്സ് കണക്റ്റ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി കാര്‍ ഉടമകളുമായി മികച്ച ബന്ധം നിലനിര്‍ത്താനും കമ്ബനി ഒരുങ്ങുന്നുണ്ട്. 48 മണിക്കൂര്‍ റിപ്പയര്‍ ഗ്യാരണ്ടി, ഫാസ്റ്റ് ട്രാക്ക് സര്‍വീസ്, 24 മണിക്കൂര്‍ കസ്റ്റമര്‍ അസിസ്റ്റന്‍സ് സെന്റര്‍ എന്നിവയ്ക്കൊപ്പം സൗജന്യ ...

Read More »

ടൊയോട്ട……!

ഇന്ത്യയില്‍ പുതിയ നിക്ഷേപങ്ങള്‍ മരവിപ്പിക്കാനുള്ള മുന്‍തീരുമാനത്തില്‍ നിന്നു ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ ടൊയോട്ട പിന്‍മാറുന്നു. ഡല്‍ഹി രാജ്യതലസ്ഥാന മേഖല(എന്‍ സി ആര്‍) യില്‍ ശേഷിയേറിയ ഡീസര്‍ എന്‍ജിനുള്ള വാഹനങ്ങള്‍ക്കുള്ള വിലക്ക് സുപ്രീം കോടതി പിന്‍വലിച്ച പശ്ചാത്തലത്തിലാണു ടൊയോട്ടയുടെ പുതിയ തീരുമാനം. ലോകത്തിലെ കാര്‍ വിപണികളില്‍ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നു ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍(ടി എം സി) ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍(ഏഷ്യ, മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക) ഹിരൊയുകി ഫുകുയ് അറിയിച്ചു. പ്രാദേശിക വിപണിയുടെ ആവശ്യങ്ങള്‍ പരിഗണിച്ചു ...

Read More »

മോദി സര്‍ക്കാരിന് രാഷ്ട്രപതിയുടെ താക്കീത്.

കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം നേടാതെ, അനുമതിക്കായി ഓര്‍ഡിനന്‍സ് സമര്‍പ്പിച്ചതില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് അതൃപ്തിയെന്നു റിപ്പോര്‍ട്ട്. പൊതുജനങ്ങളുടെ താല്‍പര്യത്തിനുവേണ്ടിയാണ് ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കുന്നത്. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരമില്ലാതെ ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അനുമതിക്കായി സമര്‍പ്പിക്കരുത്. ഇനിയിത് ഒരിക്കലും ആവര്‍ത്തിക്കരുതെന്നും മോദി സര്‍ക്കാരിനു രാഷ്ട്രപതി മുന്നറിയിപ്പു നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞയാഴ്ചയാണ് എനിമി പ്രോപ്പര്‍ട്ടി ആക്‌ട് ഭേദഗതിക്കായി ഓര്‍ഡിനന്‍സ് പുറത്തിറക്കാനുള്ള അനുമതി തേടി സര്‍ക്കാര്‍ രാഷ്ട്രപതിയെ സമീപിച്ചത്. കേന്ദ്രമന്ത്രിസഭയുടെ അനുമതി ലഭിച്ചശേഷമാണു സാധാരണ രാഷ്ട്രപതിക്കുമുന്‍പാകെ ഓര്‍ഡിനന്‍സ് സമര്‍പ്പിക്കുക. ഇതില്ലാതെ പ്രധാനമന്ത്രിയുടെ പ്രത്യേക അധികാരമുപയോഗിച്ചാണ് സര്‍ക്കാര്‍ രാഷ്ട്രപതിക്കു മുന്‍പാകെ നേരിട്ട് ഓര്‍ഡിനന്‍സ് എത്തിച്ചത്. യുദ്ധസമയത്ത് ഇന്ത്യയില്‍നിന്നു പാക്കിസ്ഥാനിലേക്കും ...

Read More »

പലിശരഹിത ബാങ്കിങ്; റിസര്‍വ് ബാങ്ക്.

പലിശയോ ഈടോ ഇല്ലാതെ, ലാഭനഷ്ട പങ്കാളിത്തത്തോടെ ബാങ്ക് കൂടി ഉള്‍പ്പെട്ട സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുകയോ നിക്ഷേപം സ്വീകരിക്കുകയോ ചെയ്യുന്ന രീതിയാണ് പലിശരഹിത ബാങ്കിങ്. സംരംഭത്തിന്‍റെ  ലാഭവിഹിതമാണ് നിക്ഷേപകന് ലഭിക്കുക. രാജ്യത്ത് പലിശരഹിത ബാങ്കിങ് സംവിധാനം കൂടി ഏര്‍പ്പെടുത്തുന്ന കാര്യം റിസര്‍വ് ബാങ്ക് പരിഗണിക്കുന്നു. കേരള സര്‍ക്കാര്‍ പദ്ധതിയിട്ട ഇസ്ലാമിക് ബാങ്കിങ് യാഥാര്‍ഥ്യമാകാന്‍ ഇതു സഹായിക്കും. കഴിഞ്ഞദിവസം പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് പലിശരഹിത ബാങ്കിങ്ങിന്റെ സാധ്യതകള്‍കൂടി ഉപയോഗപ്പെടുത്തണമെന്ന നിര്‍ദേശമുള്ളത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ബാങ്കിങ് രംഗവുമായി അടുപ്പിക്കാന്‍ ഇത് ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പലിശ മതവിരുദ്ധമാണെന്നു കരുതുന്നതുകൊണ്ട് സമൂഹത്തില്‍ ഒരു ...

Read More »

ഏകദിനത്തിലെ ഉയര്‍ന്ന സ്കോര്‍ ഇനി ഇംഗ്ലണ്ടിന്‍റെ പേരില്‍.

റണ്‍വേട്ടയുടെ റെക്കോര്‍ഡ് ബുക്കില്‍ ഇനി ഇംഗ്ലണ്ടിന്റെ പേര്. പാക്കിസ്ഥാനെതിരായ മൂന്നാം ഏകദിനത്തില്‍, ഇംഗ്ലണ്ടിനു വേണ്ടി ഏറ്റവും വലിയ വ്യക്തിഗത സ്കോറായ 171 റണ്‍സ് കണ്ടെത്തിയ അലക്സ് ഹെയ്ല്‍സിന്റെ മികവില്‍ ആഞ്ഞടിച്ച അവര്‍ പാക്കിസ്ഥാനെതിരെ 50 ഓവറില്‍ നേടിയത് മൂന്നു വിക്കറ്റിന് 444 റണ്‍സ്! ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണിത്. അവസാന പന്തില്‍ ജോസ് ബട്ലര്‍ ബൗണ്ടറി നേടിയതോടെയാണ് ശ്രീലങ്കയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡ് ഒരു റണ്ണിന് ഇംഗ്ലണ്ട് മറികടന്നത്. 2006 ജൂലൈയില്‍ നെതര്‍ലന്‍ഡ്സിനെതിരെ ശ്രീലങ്ക ഒന്‍പതു വിക്കറ്റിനു നേടിയ 443 റണ്‍സായിരുന്നു ...

Read More »

പണിമുടക്കില്‍ മാറ്റമില്ല.

കേന്ദ്രസര്‍ക്കാരിന്‍റെ  പ്രഖ്യാപനങ്ങള്‍ തള്ളി വെള്ളിയാഴ്ചത്തെ പണിമുടക്കുമായി മുന്നോട്ടു പോകുമെന്നു പത്തു തൊഴിലാളി യൂണിയനുകളും പ്രഖ്യാപിച്ചു. ബിജെപിയുടെ പോഷക സംഘടനയായ ഭാരതീയ മസ്ദൂര്‍ സംഘ് (ബിഎംഎസ്) പണിമുടക്കില്‍ പങ്കെടുക്കുന്നില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി, എച്ച്‌എംഎസ്, എഐയുടിയുസി, ടിയുസിസി, എസ്‌ഇഡബ്ല്യുഎ, എഐസിസിടിയു, യുടിയുസി, എല്‍പി എഫ് എന്നീ സംഘടനകളാണ് പണിമുടക്കുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്.

Read More »

ആപ്പിള്‍ 97000 കോടി രൂപ നികുതി നല്‍കണം; യൂറോപ്യന്‍ യൂണിയന്‍.

അയര്‍ലന്‍ഡില്‍ ആപ്പിള്‍ 1300 കോടി യൂറോ (97000 കോടി രൂപ) നികുതി ഒടുക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഉത്തരവ്. അയര്‍ലന്‍ഡ് നികുതി ഒഴിവാക്കി വിദേശ കമ്പനികളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നതിന്‍റെ  ഭാഗമായാണ് ആപ്പിളിനും നികുതി ഒഴിവാക്കിയത്. എന്നാല്‍, യൂറോപ്പിലെ നിയമ വ്യവസ്ഥകള്‍ക്ക് ഇത് എതിരാണെന്നാണ് യൂണിയന്‍റെ നീതിനിര്‍വഹണ സംവിധാനമായ യൂറോപ്യന്‍ കമ്മിഷന്‍ വിലയിരുത്തിയത്. ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ആപ്പിളും അയര്‍ലന്‍ഡ് സര്‍ക്കാരും വ്യക്തമാക്കി.യുഎസ് കമ്ബനിക്കെതിരായ നീക്കം യുഎസ് – യൂറോപ്പ് സഹകരണത്തെ ബാധിക്കുമെന്ന് യുഎസ് സര്‍ക്കാരും പറഞ്ഞിട്ടുണ്ട്.  2011 ല്‍ ആപ്പിളിന്‍റെ അയര്‍ലന്‍ഡ് ഉപസ്ഥാപനം നേടിയ 2200 കോടി ...

Read More »