മുഖ്യമന്ത്രിക്ക് പിന്തുണയുമായി ശശി തരൂരും……

SHASHI_THAROO_മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിന്റെ നിയമത്തെ പിന്തുണച്ച് ശശി തരൂര്‍ എംപി. സാമ്പത്തിക ഉപദേഷ്ടാവ് എന്ന നിലയ്ക്ക് ഹാര്‍വാഡ് സര്‍വകലാശാലയിലെ പ്രൊഫ. ഗീതാ ഗോപിനാഥിന്റെ നയപരമായ ഉപദേശങ്ങള്‍ കേരളത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമാണെന്ന്  ശശി തരൂര്‍ പറഞ്ഞു.എന്നാല്‍ നവ ലിബറല്‍ സാമ്പത്തിക കാഴ്ച്ചപ്പാടുള്ള ഗീതയെ ഇടതു സര്‍ക്കാര്‍ സാമ്പത്തിക ഉപദേഷ്ടാവാക്കിയത് കൗതുകമുണര്‍ത്തുന്നതാണെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ധനകാര്യ വിദഗ്ധനുമായ ജയ്‌റാം രമേശിന്റെ പ്രതികരണം. ഗീത മികച്ച ഇക്കോണമിസ്റ്റാണ്, ഹാര്‍വഡില്‍ നിന്നാണ്, അറിയപ്പെടുന്നയാളാണ്. എന്നാല്‍ അവരുടെ ആശയങ്ങള്‍ സിപിഐഎമ്മിന്റേതില്‍ നിന്നു വ്യത്യസ്തമാണ് ജയ്‌റാം രമേശ് പറഞ്ഞു.

ഗീതയുടെ നിയമനത്തെ പിന്തുണച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഷാഫി മേത്തറും രംഗത്തെത്തിയിരുന്നു. നവ ലിബറല്‍ സാമ്പത്തിക നയങ്ങളെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിന് ഗീതയുടെ നിയമനത്തെ എതിര്‍ക്കേണ്ട ഒരാവശ്യവുമില്ലെന്ന് അദ്ദേഹം പറയുന്നു. ഗീതയുടെ നിയമനം ചോദ്യം ചെയ്ത് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിരിക്കെയാണ് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നു തന്നെ മുഖ്യമന്ത്രിക്ക് പിന്തുണ ലഭിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*