കേജ്രിവാൾ ധ്യാനത്തിനു പോകുന്നു

KEJRIwalഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ധ്യാനത്തിനു പോകുന്നു. പുരാതനമായ വിപാസനാധ്യാനമാർഗ്ഗം അനുശീലിക്കുന്നതിനു വേണ്ടിയാണ് കേജ്രിവാൾ നാഗ്പൂരിലെ യോഗ സെന്ററിലേയ്ക്ക് പോകുന്നത്.പന്ത്രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ധ്യാനവേളയിൽ കേജ്രിവാൾ മാദ്ധ്യമങ്ങളെ കാണുകയോ, ഭരണകാര്യങ്ങളിൽ ഇടപെടുകയോ ഇല്ലെന്നാണറിവ്. ഈ കാലങ്ങളിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയാവും ഡൽഹി സർക്കാരിന്റെ സാരഥ്യമേറ്റെടുക്കുക.ജൂലൈ മുപ്പതു മുതലാണ് അരവിന്ദ് കേജ്രിവാൾ ധ്യാനിക്കാൻ പോകുന്നതെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. ഇതിനു മുൻപ് രണ്ടു പ്രാവശ്യം വിപാസനാധ്യാനം പരിശീലിക്കുന്നതിനായി കേജ്രിവാൾ മാറി നിന്നിട്ടുണ്ട്. രാഷ്ട്രീയത്തിൽ നിന്നു വിരമിച്ച ശേഷം വിപാസനാധ്യാനത്തിന്റെ മുഴുവൻ സമയ പ്രചാരകനായി മാറാനാണ് കേജ്രിവാളിന്റെ തീരുമാനം.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*