തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ …….

bi electionസംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലെ 15 വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം. ഏഴ് വാർഡുകളിൽ എൽഡിഎഫും അഞ്ച് വാർഡുകളിൽ യുഡിഎഫും മൂന്ന് വാർഡുകളിൽ ബിജെപിയും ജയിച്ചു. കേരളം ഉറ്റുനോക്കിയ കാസർകോട് ജില്ലാ പഞ്ചായത്തിലെ ഉദുമ ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർത്ഥി ഷാനവാസ് പാദൂർ ജയിച്ചു. ഇതോടെ ജില്ലാ പഞ്ചായത്ത് ഭരണവും യുഡിഎഫ് നിലനിർത്തി.ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരം കോർപറേഷനിലെ പാപ്പനംകോട് വാർഡിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ജിസ് ആശാ നാഥ് വിജയിച്ചു. 57 വോട്ടുകൾക്കാണ് ജയം .തിരുവനന്തപുരം തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിച്ചു. 151 വോട്ടുകൾക്കാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജിത വിജയിച്ചത്. തിരുവനന്തപുരം വർക്കല വെട്ടൂർ ഗ്രാമപഞ്ചായത്തിലെ അക്കരവിള വാർഡിലേക്കുളള ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി റീന 134 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.ആലപ്പുഴ ചേര്‍ത്തല നഗരസഭയിൽ  ബിജെപി അക്കൗണ്ട് തുറന്നു. പതിമൂന്നാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ഡി  ജ്യോതിഷ് 134 വോട്ടുകൾക്ക് വിജയിച്ചു. ആലപ്പുഴ പാലമേൽ ഗ്രാമപഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര സീറ്റ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു.കോട്ടയം മണർകാട് പഞ്ചായത്തിലെ രണ്ടാം വാർഡ് കോൺഗ്രസിൽ നിന്ന് ബിജെപി പിടിച്ചെടുത്തു. കോൺഗ്രസ് ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. ബിജെപി സ്ഥാനാർത്ഥി സിന്ധു കൊരട്ടിയിൽ 198 വോട്ടുകൾക്ക് വിജയിച്ചു. കോട്ടയം മാടപ്പളളി പഞ്ചായത്തിലെ കണിച്ചുകുളം വാർഡ് കോൺഗ്രസ് നിലനിർത്തി. നിഥീഷ് തോമസ് 64 വോട്ടുകൾക്ക് വിജയിച്ചു.

 

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*