Breaking News

Monthly Archives: July 2016

സിനിമ പരാജയപ്പെട്ടാല്‍…….. യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുപറഞ്ഞ് അഭിഷേക്

കരിയറില്‍ നിരവധി ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ട്.എത്ര വലിയ നടന്റെ മകനാണെങ്കിലും ഒരു സിനിമ പരാജയപ്പെട്ടാല്‍ പിന്നെ നമ്മുടെ ഫോണ്‍കോള്‍ എടുക്കാന്‍ പല സംവിധായകരും മടിക്കുമെന്ന് ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്‍.  ഇനിയും കുറേ ചിത്രങ്ങള്‍ ചെയ്യണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം.ബോളിവുഡ് സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ അഭിമാനിക്കുന്നുവെന്നും അഭിഷേക് പറഞ്ഞു.2000ത്തില്‍ പുറത്തിറങ്ങിയ റെഫ്യൂജിയിലൂടെ ആയിരുന്നു അഭിഷേകിന്റെ സിനിമാ അരങ്ങേറ്റം. ഗുരു, ധൂം ബണ്ടി ഓര്‍ ബാബ്ലി, ദോസ്താന, ബോല്‍ ബച്ചന്‍ തുടങ്ങിയ ചിത്രങ്ങള്‍ വലിയ ഹിറ്റുകള്‍ ആയെങ്കിലും നിരവധി ചിത്രങ്ങളുടെ പരാജയത്തിന്റെ പേരില്‍ ...

Read More »

സണ്ണി ലിയോണിന്റെ ജീവിതം സ്‌ക്രീനിലേക്ക്

അഡള്‍ട്ട് മൂവി ഇന്‍ഡസ്ട്രിയില്‍ നിന്ന് ബോളിവുഡിലെത്തി വിജയം കണ്ട സണ്ണി ലിയോണിന്റെ ജീവിതം സിനിമയാകുന്നു. ഭര്‍ത്താവ് ഡാനിയല്‍ വെബറുമായുള്ള ബന്ധം, അഡള്‍ട്ട് മൂവി ഇന്‍ഡസ്ട്രിയിലേക്ക് എത്തപ്പെട്ടത്, ബോളിവുഡ് എന്ന തെരഞ്ഞെടുപ്പ് എന്നിങ്ങനെ സണ്ണിയുടെ ജീവിതത്തെ ആഴത്തിലും പരപ്പിലും പരിശോധിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ‘തേരേ ബിന്‍ലാദന്‍’ ഒരുക്കിയ അഭിഷേക് വര്‍മ്മയാണ്. സണ്ണി ലിയോണും ഡാനിയല്‍ വെബറും അവരായിത്തന്നെ സിനിമയില്‍ പ്രത്യക്ഷപ്പെടും.എന്നാല്‍ സണ്ണി ലിയോണിന്റെ ജീവിതം ഇതാദ്യമായല്ല ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. നേരത്തേ ‘മോസ്റ്റ്‌ലി സണ്ണി പാര്‍ട്‌ലി ക്ലൗഡി’ എന്ന പേരില്‍ അവരുടെ ജീവിതം ഡോക്യുമെന്ററി ആയിട്ടുണ്ട്.

Read More »

527 കിലോമീറ്റര്‍ മാരത്തണ്‍ ഓട്ടവുമായി മിലിന്ദ് സോമന്‍

അയേണ്‍മാന്‍ ട്രയാത്‌ലോണ്‍ വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യക്കാരെ ഞെട്ടിച്ച ബോളിവുഡ് മോഡലും നടനുമായി മിലിന്ദ് സോമന്‍ വീണ്ടും വ്യത്യസ്ത നേട്ടം കൈവരിക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നു. അഹമ്മദാബാദില്‍ നിന്നും മുംബൈയിലേക്ക് 527 കിലോമീറ്റര്‍ മാരത്തണ്‍ പൂര്‍ത്തിയാക്കുകയാണ് മിലിന്ദിന്റെ പുതിയ ഉദ്ദ്യമം. അതും നഗ്നപാദനായി.ബുധനാഴ്ച്ചയാണ് മിലിന്ദ് മാരത്തണ്‍ ആരംഭിച്ചത്. 527 കിലോമീറ്റര്‍ മാരത്തോണ്‍ യജ്ഞത്തില്‍ രണ്ട് ദിവസത്തിനകം 130 കിലോമീറ്റര്‍ മിലിന്ദ് ഇതിനകം പിന്നിട്ടു. ഇടവേളയെടുക്കാന്‍ കാറോ ബൈക്കോ സൈക്കിളോ മിലിന്ദിന്റെ കൂട്ടിനില്ല. മള്‍ട്ടി സിറ്റി മാരത്തോണിന് ഇതാദ്യമായാണ് രാജ്യത്തെ ഒരാള്‍ രംഗത്തിറങ്ങുന്നത്.മാരത്തണിന്റെ വീഡിയോ മിലിന്ദ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ...

Read More »

പഠാൻകോട്ട്: പാകിസ്ഥാന്റെ പങ്കിന് തെളിവ്

പഠാൻ‌കോട്ട് ആക്രമണത്തിൽ പാകിസ്ഥാനു പങ്കുണ്ടെന്നു വ്യക്തമാക്കുന്ന രേഖകളാണ് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം ദേശീയ അന്വേഷണ എജൻസിക്കു കൈമാറിയത്. ആക്രമണത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ജൈഷെ മുഹമ്മദ് നേതാവ് കാഷിഫ് ഖാൻ നടത്തിയ ഇന്റെർനെറ്റ് സന്ദേശങ്ങളുടെ വിശദാംശങ്ങൾ യു.എസ് രഹസ്യാന്വേഷണ വിഭാഗം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. പാകിസ്ഥാൻ സ്വദേശികളായ നാസിർ ഹുസ്സൈൻ ഉമർ ഫാറൂഖ്, ഗുജ്ര്ൻവാല, അബുബക്കർ, അബ്ദുൾ ഗയും എന്നിവരുമായി ജൈഷെ മുഹമ്മദ് ഭീകരൻ കാഷിഫ് ഖാൻ നടത്തിയ ഇന്റർനെറ്റ് സംഭാഷണങ്ങളുടെ വിശദാംശങ്ങളാണ് അമേരിക്ക ഇന്ത്യക്കു കൈമാറിയത്. പഠാൻ കോട്ട് ആക്രമണത്തിനു മുന്നോടിയായി നടന്ന അസൂത്രണങ്ങളുടെ ...

Read More »

മാധ്യമപ്രവർത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം: ഇൻലിജൻസ് അന്വേഷിക്കുമെന്ന് ഡിജിപി

കോഴിക്കോട് മാധ്യമപ്രവർത്തകരെ പൊലീസ് കസ്റ്റഡയിലെടുത്ത സംഭവം ഇന്റലിജൻസ് എജഡിപി അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ്  ബെഹ്റ. കോടതിനിർദ്ദേശ പ്രകാരം മാധ്യമപ്രവർത്തകരെ കോടതി വളപ്പിൽ നിന്നും മാറ്റുകയാണ് ചെയ്തത്. സംഭവങ്ങളെ കുറിച്ച് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറോട് അന്വേഷിക്കാൻ ഉത്തരവ് നൽകിയതായും ഡിജിപി പറഞ്ഞു.ഐസ്ക്രീം കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെയാണ് അറസ്റ്റ് ചെയ്തു നീക്കിയത്. കോടതി മുറിയില്‍ നിന്ന് പിടിച്ചുവലിച്ച് നീക്കിയ മാധ്യമ പ്രവര്‍ത്തകരെ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ് അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ...

Read More »

വ്യോമസേനാ വിമാനം കണ്ടെത്താന്‍ അമേരിക്കയുടെ സഹായം തേടി…

കാണാതായ  വ്യോമ സേന വിമാനം കണ്ടെത്താനായി ഇന്ത്യ അമേരിക്കയുടെ സഹായം തേടി. വിമാനം കാണാതായി ഒരാഴ്ച കഴിഞ്ഞിട്ടും കാര്യമായ വിവരങ്ങളൊന്നും ലഭ്യമാവാത്ത സാഹചര്യത്തിലാണ് പുതിയ നടപടി. അമേരിക്കയുടെ സഹായം തേടിയതായി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറാണ് അറിയിച്ചത്.കഴിഞ്ഞ ജൂലായ് 22നാണ് ചെന്നൈ താംബരത്തുനിന്ന് പോര്‍ട്ട് ബ്ലെയറിലേക്കുള്ള യാത്രക്കിടെ വ്യോമസേനയുടെ എഎന്‍ 32 വിമാനം കാണാതായത്. 29 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. നാവിക, വ്യോമ സേനകളുടെ നേതൃത്വത്തില്‍ വിപുലമായ തെരച്ചില്‍ നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല. ഐഎസ്ആര്‍ഒയുടെ നേതൃത്വത്തില്‍ കൃത്രിമ ഉപഗ്രഹങ്ങളുടെ സഹായത്തോടെ തെരച്ചില്‍ നടത്തിയെങ്കിലും വിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്താനായില്ല.

Read More »

കബാലിക്ക് രണ്ടാം ഭാഗം….?

ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ രജനികാന്ത് ചിത്രമായ കബാലിക്ക് രണ്ടാം ഭാഗം വന്നേക്കും. കഴിഞ്ഞ ദിവസം ചെന്നൈയില്‍ സംഘടിപ്പിച്ച ചിത്രത്തിന്‍റെ ആഘോഷപരിപാടിക്കിടെയാണ് അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചന നല്‍കുന്നതായിരുന്നു ക്ലൈമാക്‌സ്. ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ പ്രഖ്യാപനം ഒടുവില്‍ എത്തിയിരിക്കുന്നു. കബാലിക്ക് രണ്ടാം ഭാഗം വരുമെന്ന് സ്ഥരീകരിച്ചിരിക്കുകയാണ് സംവിധായകന്‍ പാ രഞ്ജിത്ത്. പ്രേക്ഷകര്‍ നല്‍കിയ ഉജ്ജ്വല സ്വീകരണം തന്നെയാണ് തീരുമാനത്തിന് കാരണം. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന ആഘോഷ പരിപാടിക്കിടെയാണ് പാ രഞ്ജിത്ത് ഇക്കാര്യം അറിയിച്ചത്. കബാലിയുടെ നിര്‍മ്മാതാവായ ...

Read More »

കെപിഎസി ലളിത സംഗീത നാടക അക്കാദമി അദ്ധ്യക്ഷയാവും….

കെ.പി.എ.സി ലളിത സംഗീത നാടക അക്കാദമി അദ്ധ്യക്ഷയാകും. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തു. സാഹിത്യ അക്കാദമി പ്രസിഡന്റായി  സാഹിത്യകാരന്‍ വൈശാഖനെയും സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായി ബീനാ പോളിനെയും നിയമിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായി. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങും.

Read More »

കനത്ത മഴ: അസമിലും ബീഹാറിലും പ്രളയം

 ഒരാഴ്ച്ചയായി പെയ്യുന്ന ശക്തമായ മഴയ്ക്ക് ഉത്തരേന്ത്യയിൽ അസം, ബീഹാർ തുടങ്ങി ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴയും പ്രളയവും തുടരുന്നു. അസമിൽ 18 ലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു. ബീഹാറിലും അസമിലുമായി പ്രളയക്കെടുതിൽ മരിച്ചവരുടെ എണ്ണം 50 കടന്നു.പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഇപ്പോഴും മഴ തുടരുകയാണ്..സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അസമിൽ സന്ദർശനം നടത്തുകയാണ്.അസം, ബീഹാർ, അരുണാചൽ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളെയാണ് മഴ രൂക്ഷമായി ബാധിച്ചത്. അസമിലും ബീഹാറിലും പ്രളയക്കെടുതിയിൽ അമ്പതിലധികം ആളുകൾക്ക് ജീവൻ നഷ്‍ടപ്പെട്ടു. അസമിൽ 18ലക്ഷത്തിലധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ...

Read More »

കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന് അനുമതി കിട്ടിയാലുടന്‍‌ വായ്പ : എഎഫ്ഡി

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രസര്‍ക്കാരിന്‍റ ഭരണാനുമതി കിട്ടിയാലുടന്‍ വായ്പ നല്‍കാന്‍ തയ്യാറെന്ന് ഫ്രഞ്ച് സാമ്പത്തിക ഏജന്‍സിയായ എഎഫ്ഡി. ആദ്യ ഘട്ടത്തിന്‍റെ നിര്‍മ്മാണപുരോഗതി അഭിനന്ദനാര്‍ഹമാണെന്നും എഎഫ്ഡി വിലയിരുത്തി. കൊച്ചിയില്‍ കെഎംആര്‍എല്‍ അധികൃതരുമായി എഫ്എഫ്ഡി സംഘം  കൂടിക്കാഴ്ച നടത്തി. കൊച്ചി കലൂര്‍ മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുളള കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിര്‍മ്മാണത്തിന് എഎഫ്ഡി 800 കോടി രൂപ വായ്പ നല്‍കുമെന്നാണ് പ്രതീക്ഷ.മൂന്ന് ഘട്ടമായാണ് കാക്കനാട് വരെയുളള നിര്‍മ്മാണത്തിന് അനുമതി ലഭിക്കേണ്ടത്. വര്‍ഷം അവസാനത്തോടെ ഭരണാനുമതി കിട്ടിയാലുടന്‍ വായ്പ നല്‍കാമെന്ന് എഎഫ്ഡി ഉറപ്പു നല്‍കിയതായി കെഎംആര്‍എല്‍ ...

Read More »