അങ്ങനെ പറയരുതേ…..വൈദ്യുതിയുടെ കണ്ണുനീര്‍ കഥ ……..

61നിശ്ശബ്ധനായ കൊലയാളിയെന്ന വൈദ്യുതിയെ അനുസരണയുള്ള ഭ്രുത്യനാക്കി നമ്മുടെ ഭവനങ്ങളിലും നിത്യജീവിതത്തിലും എങ്ങനെ എത്തിക്കുന്നുവെന്ന് നിങ്ങൾക്കറിയാമോ..? ആവശ്യമെന്തുമായിക്കൊള്ളട്ടെ വിരലോന്നമർത്തിയാൽ പ്രവർത്തിക്കാൻ ഒരുങ്ങിനിൽക്കുന്ന വൈദ്യുതി, സ്വിച്ചിന്റെഅറ്റത്തെത്തുമ്പോഴേക്ക്‌ നൂറുകണക്കിന് കിലോമീറ്റർ സഞ്ചരിച്ചിട്ടുണ്ടാകും. ഒരു വൈദ്യുതിനിലയത്തിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി, ഉത്പാദനം, പ്രസരണം, വിതരണം എന്നീ മൂന്നു ഘട്ടങ്ങൾകടന്നാണ് നമ്മുടെയടുത്തെത്തുന്നത്. ആദ്യഘട്ടമായ ഉൽപ്പാദനം എങ്ങനെയെന്ന് നോക്കാം. ഉൽപ്പാദനം പലവിധത്തിലുണ്ട്. താപവൈദ്യുതി, ആണവവൈദ്യുതി, വിന്റ്മിൽ, സൌരോര്ജം അങ്ങിനെ പലതരം. നമ്മുടെനാട്ടിൽ പ്രധാനമായും ഉൽപ്പാദിപ്പിക്കുന്നത് ജലവൈദ്യുതിയാണ് അതിനാൽ ജലവൈദ്യുതിയെക്കുറിച്ച് പറയാം. കൂലംകുത്തിയോഴുകി സമുദ്രത്തിലേയ്ക്ക് പതിച്ചിരുന്ന നദികളിൽ ഡാമുകൾ പണിത് ആദ്യം ജലസംഭരണികൾ നിർമ്മിക്കുന്നു. അതിനുശേഷം അവിടെ സംഭരിച്ചിരിക്കുന്ന ജലത്തെ പെൻസ്റ്റോക്ക്‌ എന്നു വിളിപ്പേരുള്ള പൈപ്പിലൂടെ കടത്തിവിട്ട്‌ ജനറേറ്റിംഗ്‌ സ്റ്റേഷനിലെത്തിച്ച്‌ ടർബൈൻ കറക്കി വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഇവിടെ ഉത്പ്പാദിപ്പിക്കുന്ന വൈദ്യുതി 11000 വോൾട്ടാണു ( പതിനൊന്നായിരം ) ഇതിനെ 11 കെ.വി. ( 11×1000 വോൾട്ട്‌ ) എന്ന് പറയുന്നു… ഈ 11 കെ.വി.യെ സ്റ്റെപ്പപ്പ് ട്രാൻസ്ഫോർമ്മർ ഉപയോഗിച്ച്‌ 110 കെ.വി , 220 കെ.വി. , 400 കെ.വി. എന്നീവോൾട്ടതയിലേക്ക്‌ ആവശ്യാനുസരണം ഉയർത്തി കൂറ്റൻ ടവറുകളിലൂടെ സബ്സ്റ്റേഷനുകളിൽ എത്തിക്കുന്നു. പ്രസരണം ചെയ്യേണ്ട സൗകര്യത്തിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. അതായത്‌ പ്രസരണനഷ്ടം കുറയ്ക്കാൻ. ഇപ്പോൾ ഉത്പാദനം, പ്രസരണം ഡെസ്പാച്ചിങ്ഉള്‍പ്പെടെ 2 സ്റ്റേജുകൾ കഴിഞ്ഞു. ഈ വൻ ടവറുകളിലൂടെ കൊണ്ടുവരുന്ന ഉയർന്ന വോൾട്ടതയിലുള്ള വൈദ്യുതിയെ സബ്‌ സ്റ്റേഷനിൽ സ്വീകരിച്ച്‌ സ്റ്റെപ്‌ഡൗൺ ട്രാൻസ്‌ഫോർമ്മർ ഉപയോഗിച്ച്‌ വീണ്ടും 11 കെ.വി.ആക്കി മാറ്റുന്നു. ഈ 11 കെ.വി.യെ വിതരണ ശൃംഖലയിലുള്ള വിവിധ ഫീഡർ ലൈനുകളാക്കി മാറ്റി ട്രാൻസ്‌ഫോർമ്മറുകളിൽ എത്തിച്ച്‌ 230 /420 വോൾട്ടതയിലേക്ക്‌ മാറ്റി വിതരണം ചെയ്യുന്നു. സബ്‌സ്റ്റേഷനിൽ നിന്നും ഒരു ഭാഗത്തേക്ക്‌ ലൈൻ വലിച്ച്‌ വൈദ്യുതി കൊണ്ടുപോകുന്ന 11 കെ.വി.ഹൈടെൻഷൻ ലൈനിനെ ഒരു ഫീഡർ എന്നു പറയും. ഇങ്ങനെ ഒരു സബ്സ്റ്റേഷനിൽ നിന്നും നാലോ അഞ്ചോ അതിലധികമോ ഫീഡറുകൾ ഉണ്ടാകും. ഈ ഫീഡറുകൾ കിലോമീറ്ററുകളോളം നീണ്ടുകിടക്കും. കാറ്റോ, മഴയോ, ശക്തമായ ഇടിമിന്നലോ ഉണ്ടാകുമ്പോൾ ഇതിനിടയിൽ എവിടെ പ്രശ്നമുണ്ടായാലും താത്ക്കാലികമായി ഈ ഫീഡറിനെ മുഴുവൻ അത്‌ ബാധിക്കും. സാധാരണയായി വൈദ്യുതി തടസങ്ങൾ രണ്ടു തരത്തിലാണ്. എർത്ത്‌ഫാൾട്ടും , ഓവർകറന്റും. എർത്ത്‌ഫാൾട്ട്‌ സംഭവിക്കാൻ വിവിധ കാരണങ്ങൾ ഉണ്ട്‌ . തൊട്ടടുത്ത്‌ നിൽക്കുന്നമരത്തിന്റെ ചില്ല ചാഞ്ഞ്‌ ഒരു കമ്പിയിൽ മാത്രം മുട്ടി നിൽക്കുകയോ, വൈദ്യുത തൂണുകളിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിരോധകങ്ങളായ ഇൻസുലേറ്ററുകൾ പഞ്ചറാകുമ്പോഴോ , കമ്പി പൊട്ടുമ്പോഴോ ആണു എർത്ത്‌ ഫാൾട്ട്‌ ഉണ്ടാകുന്നത്. മരക്കൊമ്പുകളോ മരങ്ങളോ തെങ്ങോലയോ രണ്ടു ലൈനിലോ മൂന്ന് ലൈനുകളിലോ ആയി കിടക്കുമ്പോൾ ഈ ഫാൾട്ടിനെ ഓവർകറന്റ്‌ എന്ന് പറയുന്നു. സബ്സ്റ്റേഷനുകളിൽ ഏത്‌ തരം ഫാൾട്ടാണു ഉണ്ടായിരിക്കുന്നത്‌ എന്നറിയാനുള്ള സംവിധാനം ഉണ്ട്. ലൈനിൽ ഫാൾട്ട്‌ എന്തെങ്കിലും ഉണ്ടായാലുടൻ സബ്‌സ്റ്റേഷനിൽ സെറ്റുചെയ്ത്‌ വച്ചിരിക്കുന്ന റിലേ സംവിധാനം തനിയേ ഓഫ്‌ ആകുകയും വൈദ്യുതി തടസം ഉണ്ടാവുകയും ചെയ്യുന്നു. ഇങ്ങനെ തടസം നേരിട്ട ഫീഡർ ഓപ്പറേറ്റർ 3 മിനുട്ട്‌ ഇടവിട്ട്‌ 3 തവണ ഓൺ ചെയ്യുന്നു. ഇതിനിടയ്ക്ക്‌ തടസ്സം ലൈനിൽനിന്നും നീങ്ങിപ്പോയിട്ടുണ്ടെങ്കിൽ വൈദ്യുതി തുടർന്ന് ഫീഡറിലൂടെ ഒഴുകുന്നു. തടസം തുടരുന്നുവെങ്കിൽ റിലേ സംവിധാനം വീണ്ടും ഓഫ്‌ ആകുകയും ഫീഡറിനെ ഫാൾട്ടി ഫീഡറായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. തിരുവനന്തപുരം പോലെയുള്ള വൻനഗരങ്ങളിൽ ഇത്തരം തടസ്സങ്ങൾ വളരവേഗം തീർപ്പാക്കുന്നതിനും സുഗമമായ വൈദ്യുതി വിതരണത്തിനും സബ്‌സ്റ്റേഷനുകളെയും സെക്ഷൻഓഫീസ്സുകളെയും ഏകോപിപ്പിച്ചുകൊണ്ട് കണ്ട്രോൾറൂമും പ്രവർത്തിക്കുന്നുണ്ട്. ഭൂഗർഭകേബിളുകളിൽ തകരാർ സംഭവിച്ചാൽ ആ വിവരം കേബിൾ ഫാൾട്ട് ലോക്കേഷൻ ടീമിനെ അറിയിക്കുകയും അവർ ഭൂമിക്കടിയിൽ തകരാർ സംഭവിച്ച സ്ഥലം കൃത്യമായി കണ്ടുപിടിക്കുകയും അതുകഴിഞ്ഞ് അതാത് സെക്ഷൻകാരുടെ മേൽനോട്ടത്തിൽ തകരാറുകൾ പരിഹരിച്ച് വൈദ്യുതിബന്ധം പുന:സ്ഥാപിക്കുകയും ചെയ്യുന്നു. വൈദ്യുതിലൈനിൽ തകരാർ കണ്ടുപിടിക്കാൻ വിവിധമാർഗ്ഗങ്ങളുണ്ട് ഒരു ഫീഡറിൽ നിന്നും ഒഴുകിവരുന്ന വൈദ്യുതിയെ വിവിധസ്ഥലങ്ങളിലേക്ക്‌ കൈവഴികളായി തിരിച്ച് വിവിധ ഭാഗങ്ങളിലേക്ക് വിട്ടിരിക്കും. ഈ ഭഗങ്ങളിലേക്ക്‌ വൈദ്യുതി കടത്തിവിടുന്ന ഭാഗങ്ങളിൽ എ.ബി.സ്വിച്ച്‌ ( എയർ സർക്ക്യൂട്ട്‌ ബ്രേക്കർ ) എന്ന സംവിധാനമുണ്ട്‌. അത്‌ ഓഫ്‌ ചെയ്ത്‌ പ്രധാന ഫീഡറിലേക്ക്‌ ടെസ്റ്റ്‌ ചാർജ്ജിംഗ്‌ എന്ന സംവിധാനത്തിൽ വൈദ്യുതി കടത്തി വിടുന്നു. വൈദ്യുതി ഓഫ്‌ ആകുന്നുവെങ്കിൽ ഫാൾട്ട്‌ അവിടെയല്ലെന്ന് തീർച്ചപ്പെടുത്തുന്നു. വീണ്ടും അടുത്ത സ്ഥലത്തെ എ.ബി.സ്വിച്ച്‌ ഓഫ്‌ ചെയ്യുന്നു വീണ്ടും ടെസ്റ്റ്‌ ചാർജ്ജിംഗ്‌ചെയ്യുന്നു. വൈദ്യുതി തടസമില്ലാതെ ഒഴുകുന്നുവെങ്കിൽ ഓഫ്‌ ചെയ്ത ഭാഗത്താണു ഫാൾട്ട്‌ എന്ന് തീർച്ചപ്പെടുത്തുന്നു. പിന്നെ ആ ഭാഗത്ത്‌ ഫാൾട്ട്‌ തിരയുന്നു. കണ്ടെത്തിയാൽ ഫാൾട്ട്‌ നീക്കം ചെയ്ത്‌ സപ്ലേ റീചാർജ്ജ്‌ ചെയ്യുന്നു. കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ആ ഭാഗത്ത്‌ വൈദ്യുതി തടസം നേരിടുന്നു. ശക്തമായ ഇടിമിന്നലിലൂടേയും വൈദ്യുതി കമ്പി പൊട്ടിവീഴാനും, ഇൻസുലേറ്ററുകൾ തകർന്ന് പോകുവാനും, തൽഫലമായി വൈദ്യുതി തടസ്സം ഉണ്ടാകുവാനും സാധ്യത ഏറെയാണ്. തടസ്സം നേരിട്ട ഹൈടെൻഷൻ ലൈനിൽ ടെസ്റ്റ്‌ ചാർജ്ജ്‌ ഉണ്ടാകുമ്പോൾ ശക്തമായ പൊട്ടിത്തെറിയും ശബ്ദവും ഉണ്ടാകാം. ഇക്കാര്യം കാണുന്നവർ യഥാസമയം സെക്ഷൻഓഫീസ്സിൽ അറിയുക്കുകയാണെങ്കിൽ ഫാൾട്ട്‌ വളരെ വേഗം കണ്ടെത്തുവാനും പരിഹരിക്കുവാനും കഴിയും.         ഉത്പാദനംമുതല്‍ നമ്മുടെ ഭവനങ്ങള്‍ എത്തുന്നത്‌ വരെ  വൈദ്യുതി എത്തുന്നതുവരെ എത്രയോ ജീവ്കാനക്കാര്‍ അഹോരാത്രം പെടാപ്പാട്  പെടുന്നുന്ടെന്നു ഇപ്പോള്‍  മനസിലായോ  കറണ്ട്  പോയാല്‍  k s e b ക്കാരെ  തെറി  പറയുകയും  ഓഫീസുകള്‍  അക്രമിക്കുന്നവരും  ഒരു നിമിഷം  ആലോചിക്കൂ  നൂറു കണക്കിന് കിലോമീറ്റര്‍  സഞ്ചരിച്ചു വരുന്ന വൈദ്യുതി വിതരണ  ശ്രിങ്ങലയില്‍ ഒരു  മരച്ചില്ല  മതി  ഒരു  പ്രദേശത്തെ ആകെ ഇരുട്ടിലാകാന്‍

” ഞങ്ങള്‍ ഓര്‍ക്കുന്നു  നിങ്ങളെ ഓരോ നിമിഷവും  നിങ്ങളും വിശ്വസിക്കൂ  ഞങ്ങളെ “

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*