ചൈനയെ മറികടന്ന് ഇന്ത്യയ്ക്ക് അപ്രതീക്ഷിത സാമ്പത്തിക വളര്‍ച്ച….

61രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയില്‍ അപ്രതീക്ഷിത മുന്നേറ്റം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനത്തിലാണ് വന്‍ വളര്‍ച്ച നിരക്ക് രേഖപ്പെടുത്തിയത്. ജനുവരി മുതല്‍ മാര്‍ച്ചുവരെയുള്ള കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്‍റെ മൊത്തം ആഭ്യന്തര ഉത്പാദനം 7.9 ശതമാനമായി. തൊട്ട് മുന്‍പുള്ള വര്‍ഷത്തില്‍ ഈ പാദത്തില്‍ ഇത് 7.2 ശതമാനം മാത്രമായിരുന്നു.ലോകത്തിലെ മറ്റ് പ്രമുഖമായ എല്ലാ രാജ്യങ്ങളെയും മറികടന്ന പ്രകടനമാണ് ഈ പാദത്തില്‍ രാജ്യം നടത്തിയത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ പ്രധാനമായും ചൈനയുടെ വളര്‍ച്ച നിരക്കിനെയാണ് ഇന്ത്യ മറികടന്നിരിക്കുന്നത്. ഇന്ത്യന്‍ വളര്‍ച്ച നിരക്ക് 8 ശതമാനത്തിന് അടുത്ത് രേഖപ്പെടുത്തുമ്പോള്‍, കഴിഞ്ഞ പാദങ്ങളില്‍ എല്ലാം മുന്നിലുണ്ടായിരുന്ന ചൈനയുടെ വളര്‍ച്ച നിരക്ക് 6.7 ശതമാനം മാത്രമാണ്.2008 ലോകത്തെമ്പാടും സാമ്പത്തിക പ്രതിസന്ധിയുണ്ടായ സമയത്തും പിടിച്ച് നിന്ന ഇന്ത്യന്‍ സാമ്പത്തിക രംഗം അതിന് സമാനമായ രീതിയാണ് ഇപ്പോള്‍ കാണിക്കുന്നത്.  ഉയര്‍ന്ന നാണയപ്പെരുപ്പം ഉള്ളപ്പോഴും കടുത്ത സാമ്പത്തിക അച്ചടക്കം ഇന്ത്യയ്ക്ക് തുണയായി എന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. പ്രധാനമായും സ്വകാര്യ മേഖലയിലാണ് സാമ്പത്തിക വളര്‍ച്ചയുടെ സൂചനകള്‍ കാണിക്കുന്നത്. രാജ്യത്തിന്‍റെ ഉത്പാദനരംഗം മെച്ചപ്പെട്ട പ്രകടനം നടത്തുമ്പോള്‍, കാര്‍ഷിക രംഗത്ത് ഭേദപ്പെട്ട പ്രകടനം എന്ന് മാത്രമേ പറയാന്‍ സാധിക്കൂ. എന്നാല്‍ നല്ല മണ്‍സൂണ്‍ പ്രവചിക്കപ്പെട്ടതിനാല്‍ കാര്‍ഷിക മേഖലയുടെ സംഭവന കൂടുമെന്നും അതിലൂടെ ഇപ്പോള്‍ ലഭിച്ച വളര്‍ച്ച നിരക്ക് വരും പാദങ്ങളില്‍ വര്‍ദ്ധിപ്പിക്കാം എന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*