Breaking News

Monthly Archives: June 2016

കരിങ്കുന്നം സിക്സസിലെ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി

ഫയർമാൻ എന്ന ചിത്രത്തിന് ശേഷം ദീപുകരുണാകരൻ സംവിധാനം ചെയ്യുന്ന കരിങ്കുന്നം സിക്സസിലെ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. വോളിബോള്‍ കോച്ച് ആയിട്ടാണ് മഞ്ജു വാര്യർ ചിത്രത്തില്‍ വേഷമിടുന്നു. ജയില്‍പുള്ളികളുടെ വോളിബോള്‍ കോച്ചായാണ് മഞ്ജു വാര്യര്‍ ചിത്രത്തില്‍ വേഷമിടുന്നത്.അനൂപ് മേനോന്‍, സുരാജ് വെഞ്ഞാറമൂട്, മണിക്കുട്ടന്‍, ബാബു ആന്റണി, ലെന, മേജര്‍ രവി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ബാക്ക്വാട്ടേര്‍സ് സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രം മാജിക് ഫ്രൈംസ് ആണ് വിതരണത്തിന് എത്തിക്കുന്നത്.

Read More »

ബ്രക്സിറ്റ്: ഇന്ത്യയെ എങ്ങനെ ബാധിക്കും

ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടുന്നത് ഇന്ത്യയെ ദീ‌ർഘകാലാടിസ്ഥാനത്തിൽ ബാധിക്കില്ലെന്ന് വിലയിരുത്തൽ. ബ്രെക്സിറ്റ് ഇന്ത്യയെ ബാധിക്കുന്നത് നേരിടാൻ കേന്ദ്ര സർക്കാരും റിസർവ്വ് ബാങ്കും എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‍ലി വ്യക്തമാക്കി. ഹിത പരിശോധന ഫലത്തെ വിലകുറച്ച് കാണാനില്ലെന്ന് റിസർവ്വ് ബാങ്ക് ഗവർണർ രഘുറാം രാജൻ പറഞ്ഞു.ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തേക്ക് പോകുന്നത് ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന വിഷയത്തിൽ സമിശ്രാഭിപ്രായമാണ് സാന്പത്തിക വിദഗ്ദ്ധർക്കുള്ളത്. 800 ഇന്ത്യൻ കന്പനികളാണ് ബ്രിട്ടൺ കേന്ദ്രീകരിച്ച് യൂറോപ്യൻ യൂണിയനിൽ പ്രവർത്തിക്കുന്നത്. ഓട്ടോമൊബൈൽ സെക്ടറിലുള്ള ടാറ്റ ഉൾപ്പെടെയുള്ള ഈ കന്പനികളെ ...

Read More »

ബ്രക്സിറ്റ് :ലോകത്തെ ബാധിക്കുന്നത് എങ്ങനെ

ബ്രിട്ടന്‍റെ സാമ്പത്തിക, രാഷ്ട്രീയരംഗത്ത് വൻ മാറ്റങ്ങൾക്കാണ് ബ്രക്സിറ്റ് വഴിവയ്ക്കുന്നത്. യുകെയിൽ തുടരണോ എന്നത് സംബന്ധിച്ച് വീണ്ടും ഹിതപരിശോധനയ്ക്ക് സ്കോട്‍ലൻഡ് ഒരുങ്ങിക്കഴിഞ്ഞു. ബ്രീട്ടന്‍റെ തീരുമാനത്തെ വേദനയോടെ അംഗീകരിക്കുന്നുവെന്ന് യൂറോപ്യൻ യൂണിയനും വ്യക്തമാക്കി.ബ്രിട്ടൺ വിട്ടുപോകുന്നത് യൂറോപ്യൻ യൂണിയനും കനത്ത ആഘാതമാകും.  ബ്രിട്ടാഷ് ജനതയുടെ തീരുമാനത്തെ വേദനയോടെ അംഗീകരിക്കുന്നുവെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഴാങ് ക്ലോഡ് ജങ്കർ പറഞ്ഞു കുടിയേറ്റ വിരുദ്ധരായ യു.കെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയെ നേരിടാനാണ് അധികാരത്തിലെത്തിയാൽ ഹിതപരിശോധനയെന്ന പ്രഖ്യാപനം  2015ൽ പ്രചാരണത്തിനിടെ ഡേവിഡ് കാമറൂൺ നടത്തിയത്. എന്നാൽ യൂറോപ്യൻ യൂണിയനിൽ തുടരാൻ വോട്ടുചെയ്യാനാണ് പ്രധാനമന്ത്രിയായ ശേഷം ...

Read More »

ഗ്യാസ് പൈപ്പലൈൻ പൊട്ടിത്തെറിച്ചു; റസ്റ്ററൻറ് തകർന്നു…

പാചക വാതക പൈപ്പ് ലൈൻ പൊട്ടിത്തെറിച്ച് കരാമയിലെ മലയാളി റസ്റ്ററൻറ് കത്തിനശിച്ചു. ഒരാൾക്ക് പരുക്കേറ്റു. കോഴിക്കോട് സ്വദേശി മുഹമ്മദ് ബിഷിൻെറ ഉടമസ്ഥതയിലുള്ള ഉസ്താദ് ഹോട്ടലാണ് പൂർണമായും നശിച്ചത്. തൊട്ടടുത്തെ ചില വ്യാപാര സ്ഥാപനങ്ങൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.  ഇൗ കെട്ടിട പരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും അവശിഷ്ടങ്ങൾ വീണ് കേടുപാടുകൾ സംഭവിച്ചു.ഇന്നു രാവിലെ ഏഴോടെയായിരുന്നു അപകടം. റസ്റ്ററൻറിന്റെ രണ്ട് നിലകളും പൂർണമായും നശിച്ചു. ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനം തൊട്ടടുത്ത കെട്ടിടങ്ങളിലുള്ളവരെ വിറപ്പിച്ചു. പലരും ഭൂമികുലുക്കമാണെന്ന് കരുതി ഭയന്ന് കെട്ടിടത്തിൽ നിന്ന് ഇറങ്ങിയോടിയതായി താമസക്കാർ പറഞ്ഞു. തൊട്ടടുത്തെ പെട്രോൾ ...

Read More »

യോഗ രാജ്യത്തെ ഒന്നിപ്പിക്കുന്നു :നരേന്ദ്ര മോദി

ഇന്ന് അന്താരാഷ്‌ട്ര യോഗാദിനം. രണ്ടാമത്തെ അന്താരാഷ്‌ട്ര യോഗാദിനാചരണമാണ് ഇന്ന് നടക്കുന്നത്. ചണ്ഡീഗഢില്‍ നടക്കുന്ന സമൂഹ യോഗാഭ്യാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. രാജ്യത്തെ യോഗ ഒന്നിപ്പിക്കുന്നുവെന്നും നരേന്ദ്ര മോദി പറഞ്ഞു.യോഗ മതപരമായ ആചാരമല്ലെന്നും വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഉള്ളതാണ് അതെന്നും മോദി പറഞ്ഞു. രാജ്യമെമ്പാടും സമൂഹ യോഗാദിനം നടന്നു.  കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തിലാണ് പല നഗരങ്ങളിലും യോഗ നടന്നത്. കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളിലും യോഗ ദിനാചരണം നടന്നു. ഉത്തര്‍പ്രദേശില്‍ രാജ്നാഥ് സിങിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടികളില്‍ പത്തോളം കേന്ദ്രമന്ത്രിമാര്‍ പങ്കെടുത്തു. അതേസമയം ബീഹാറില്‍ അന്താരാഷ്‌ട്ര ...

Read More »

എന്‍എസ്‌ജി അംഗത്വം: ഇന്ത്യയ്‌ക്ക് പിന്തുണയുമായി അമേരിക്ക

ആണവ വിതരണ സംഘത്തില്‍ ഇന്ത്യയെ ഉള്‍പ്പെടുത്താന്‍ എല്ലാ അംഗങ്ങളും പിന്തുണക്കണമെന്ന് അമേരിക്ക. ഇന്ത്യന്‍ അംഗത്വ വിഷയം സോളിലെ അജണ്ടയില്‍ ഇല്ലെന്ന് ചൈന വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യയെ പിന്തുണച്ച് വൈറ്റ് ഹൗസ് രംഗത്തെത്തിയത്. ദക്ഷിണ കൊറിയയിലെ സോളില്‍ ആണവ വിതരണ സംഘങ്ങളുടെ പ്‌ളീനറി സമ്മേളനം തുടങ്ങി.ആണവ വിതരണ സംഘത്തില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുന്നതിന് എല്ലാ അംഗങ്ങളും പിന്തുണക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ഇന്ത്യയെ ആണവ വിതരണ സംഘത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ദക്ഷിണ കൊറിയയിലെ സോളില്‍ നടക്കുന്ന പ്‌ളീനറി സമ്മേളനത്തിന്റെ അജണ്ടയില്‍ ഇല്ലെന്ന് ഇന്നലെ ...

Read More »

കോൺഗ്രസ് സഖ്യം:കേന്ദ്രകമ്മിറ്റി അംഗം ജഗ്മതി രാജിവച്ചു

സിപിഐഎമ്മില്‍ പൊട്ടിത്തെറി. സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ജഗ്മതി സാംഗ്‌വാള്‍ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് രാജിവെച്ചു രാജിവെച്ചു. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ ബംഗാള്‍ ഘടകത്തിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. യോഗം ബഹിഷ്കരിച്ചാണ് രാജി പ്രഖ്യാപിച്ചത്. കോൺഗ്രസ് സഖ്യത്തോടുള്ള എതിർപ്പ് വ്യക്തമാക്കിയാണ് രാജി. കോൺഗ്രസുമായുള്ള സഖ്യം പാർട്ടി നയരേഖയ്ക്ക് വിരുദ്ധമാണെന്നും ബംഗാൾ ഘടകത്തിനെതിരെ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു.ഹരിയാനയില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമാണ് ജംഗ്മതി സ്വാംഗാള്‍. കമ്മിറ്റി യോഗത്തിനിടെ പുറത്തിറങ്ങി വന്ന് വന്ന് മാധ്യമങ്ങളുടെ മുന്നിലാണ് അവര്‍ രാജി പ്രഖ്യാപിച്ചത്. ഏറെ ...

Read More »

അപേക്ഷിച്ചാലുടന്‍ പാസ്‌പോര്‍ട്ട്; വേണ്ടത് മൂന്ന് രേഖകള്‍ മാത്രം

പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്നതിനുള്ള നടപടി ലഘൂകരിക്കുമെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ്.  ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് , എന്നിവയുടെ പകര്‍പ്പ് സഹിതം പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചാല്‍ ഉടന്‍ പാസ്‌പോര്‍ട്ട് ലഭ്യമാക്കും. പൊലീസ് പരിശോധന മൂലം പാസ്‌പോര്‍ട്ട് താമസിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നും സുഷമാ സ്വരാജ് പറഞ്ഞു. വിവിധ രേഖകള്‍ക്കൊപ്പം പാസ്സ്‌പോര്‍ട്ടിനുള്ള അപേക്ഷ സമര്‍പ്പിച്ചതിന് ശേഷവും പൊലീസ് വെരിഫിക്കേഷന്റെ പേരില്‍ നടപടിക്രമങ്ങള്‍ അനന്തമായി നീളുവെന്ന പരാതി നിലവിലുണ്ട്. പാസ്‌പോര്‍ട്ട് അപേക്ഷയും  രേഖകളുടെ സമര്‍പ്പണവും ഓണ്‍ലൈനായി ചെയ്യാന്‍ സാധിക്കുമെങ്കിലും പൊലീസ് വെരിഫിക്കേഷന്‍ ഇപ്പോഴും പഴയ ...

Read More »

രഘുറാം രാജനു സൗദി രാജാവിന്റെ ക്ഷണം

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തുനിന്നു സെപ്റ്റംബറില്‍ പടിയിറങ്ങുന്ന രഘുറാം രാജനു സൗദി രാജാവിന്റെ ക്ഷണം. അറേബ്യന്‍ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും വൈവിധ്യവത്കരണം നടപ്പാക്കുന്നതിനുമാണു രാജന്റെ സഹായം തേടുന്നത്.റിസര്‍വ് ബാങ്കില്‍നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചതിനുശേഷം രാജ്യാന്തരതലത്തില്‍ നിരവധി ഓഫറുകള്‍ രാജനു ലഭിക്കുന്നുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണു സൗദിയില്‍നിന്നുള്ളത്.മാസത്തില്‍ പത്തു ദിവസം മാത്രം സൗദിയില്‍ ഉണ്ടായാല്‍ മതിയെന്നും, ഏതു രാജ്യത്തും താമസിക്കാനുള്ള സ്വാതന്ത്ര്യം നല്‍കാമെന്നും സൗദിയുടെ ഓഫറില്‍ പറയുന്നു.  

Read More »

ATM ഇടപാടുകാര്‍ ശ്രെദ്ധിക്കുക….!!!

  കൊല്ലം ജില്ലയിലെ  പുത്തൂര്‍  ചേരിയില്‍  ക്ഷേത്രത്തിനു  സമീപമുള്ള  ഇന്ത്യന്‍  ബാങ്ക്  ATM ഇല്‍  ഇടപാടിനെത്തിയ  ആളുകളെ  ഭയപ്പെടുത്തി  അണലി  ഭീകരാന്തരീക്ഷം   സൃഷ്ട്ടിച്ചു . പോലീസുകാരും   നാട്ടുകാരും  ഏറെ നേരം  പണിപ്പെട്ടാണ്  അണലിയെ  പിടികൂടിയത് .

Read More »