അഞ്ചു മന്ത്രിമാര്‍ വേണമെന്നു സിപിഐ….

61പുതിയ സര്‍ക്കാറില്‍ അഞ്ചു മന്ത്രിമാര്‍ വേണമെന്നു സിപിഐ. ഇന്നു ചേര്‍ന്ന സിപിഐ നിര്‍വാഹക സമിതി യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. നാളെ ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ പാര്‍ട്ടി ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെടും.സിപിഎം, സിപിഐ നേതാക്കള്‍ തമ്മില്‍ ഇന്നലെ അനൗപചാരിക കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ഇതിനു ശേഷം ഇന്നു ചേര്‍ന്ന സിപിഐ സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിലാണ് മന്ത്രിമാരുടെ എണ്ണം സംബന്ധിച്ച് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. പൊതുവേ മന്ത്രിമാരുടെ എണ്ണം കുറഞ്ഞിരിക്കണമെന്നാണു സിപിഐയുടെ ആഗ്രഹം. എന്നാല്‍ മന്ത്രിമാരുടെ എണ്ണം കൂട്ടുകയാണെങ്കില്‍ തങ്ങള്‍ക്ക് അഞ്ചു മന്ത്രിസ്ഥാനം വേണമെന്ന നിലപാടിലാണു സിപിഐ.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*