Monthly Archives: May 2016

ലോക്സഭാ സ്പീക്കര്‍ക്കായി സര്‍ക്കാര്‍ വാങ്ങിയത് അരക്കോടിയുടെ ആഢംബരക്കാര്‍

ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്റെ പുതിയ കാറിനെ ചുറ്റിപ്പറ്റി ദില്ലിയില്‍ പുതിയ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. ടൊയോട്ടയുടെ സാധാരണ കാറില്‍ യാത്ര ചെയ്തുവന്നിരുന്ന സ്പീക്കര്‍ക്ക് പൊതു ഖജനാവില്‍ നിന്ന് അരക്കോടി ചിലവിട്ട് പുതിയ ജാഗ്വാര്‍ XE കാറാണ് കേന്ദ്ര സര്‍ക്കാര്‍ വാങ്ങി നല്‍കിയിരിക്കുന്നത്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇത്രയും വിലപിടിപ്പുള്ള കാര്‍ സ്പീക്കര്‍ക്ക് വേണ്ടി വാങ്ങിയതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.സ്പീക്കറുടെ സുരക്ഷ അവലോകനം ചെയ്തപ്പോള്‍ ഒന്നുകില്‍ ബിഎംഡബ്ല്യൂ അല്ലെങ്കില്‍ ജാഗ്വാര്‍, രണ്ടിലേതെങ്കിലും ഒന്നു വാങ്ങാനായിരുന്നു തീരുമാനമെന്നും കൂട്ടത്തില്‍ വില കുറഞ്ഞ ജാഗ്വാര്‍ തെരഞ്ഞെടുക്കുകയായിരുന്നെന്നുമാണ് ലോക്സഭാ സെക്രട്ടറി ...

Read More »

`ഒരു പുതിയ പ്രഭാതം’ – കേന്ദ്രസര്‍ക്കാറിന്‍റെ മെഗാഷോ ഇന്ന്

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ രണ്ട് വര്‍ഷം തികയ്ക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യാഗേറ്റില്‍ നടത്തുന്ന `ഒരു പുതിയ പ്രഭാതം’ എന്ന പരിപാടി ഇന്ന് നടക്കും.  ബോളിവുഡ് താരം അമിതാഭ് ബച്ചനടക്കം സിനിമാ രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ പങ്കെടുക്കും. മോദി സര്‍ക്കാരിന്‍റെ രണ്ടു വര്‍ഷത്തെ നേട്ടങ്ങള്‍ പരിപാടിയില്‍ അവതരിപ്പിക്കും.പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന പദ്ധതി അമിതാഭ് ബച്ചന്‍ അവതരിപ്പിക്കും. പനാമ വിവാദത്തില്‍ അന്വേഷണം നേരിടുന്ന ബച്ചനെ പരിപാടിയുടെ അവതാരകനാക്കിയതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. വൈകുന്നേരം അഞ്ച് മണിയ്ക്ക് ...

Read More »

​കണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ച് കുട്ടികള്‍ മുങ്ങിമരിച്ചു

കണ്ണൂര്‍ പയ്യാവൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ച് കുട്ടികള്‍ മുങ്ങി മരിച്ചു. ചമതച്ചാല്‍ പുഴയില്‍ കുളിക്കാനിറങ്ങിയ നാല്  ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്. കാണാതായ രണ്ട് കുട്ടികളെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷിച്ചു. ദില്ലിയില്‍ നിന്ന് പയ്യാവൂരിലെ  ഒരു വീട്ടില്‍ വിരുന്നിനെത്തിയ രണ്ട് കുട്ടികളും വീട്ടില്‍ തന്നെയുള്ള മൂന്ന് കുട്ടികളുമാണ് അപകടത്തില്‍ പെട്ടതെന്ന് പൊലീസ് അറിയിച്ചു. കുട്ടികളെല്ലാം 13നും 15നും ഇടയില്‍ പ്രായമുള്ളവരാണ്. അഞ്ച് കുട്ടികളുടെയും മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഘത്തിലുണ്ടായിരുന്നെന്ന ഒരു കുട്ടിയെ രക്ഷിച്ചു. സെബാൽ സെൽജൻ(15), ഒരിജ സെൽജൻ(15), മാണിക് ...

Read More »

പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന് മന്ത്രി ടി പി രാമകൃഷ്‌ണന്‍

കഴിഞ്ഞ സര്‍ക്കാര്‍ സംസ്ഥാനത്ത് പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്‌ണന്‍ പറഞ്ഞു. ബാറുകള്‍ പൂട്ടിയെന്നത് പ്രചാരവേല മാത്രമാണ്. മദ്യത്തിന്റെ ഉപഭോഗം കുറയ്‌ക്കുകയാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി ടി പി രാമകൃഷ്‌ണന്‍ പറഞ്ഞു. പ്രായോഗികത അടിസ്ഥാനമാക്കിയാകും മദ്യനയത്തില്‍ നിലപാട് എടുക്കകുയെന്നും അദ്ദേഹം പറഞ്ഞു. മദ്യനയത്തെക്കുറിച്ചും മറ്റും വിശദമായ പഠനം ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി. മദ്യനിരോധനമല്ല, മദ്യവര്‍ജ്ജനമാണ് എല്‍ഡിഎഫിന്റെ നയം ഇക്കാര്യത്തില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്തും. അഴിമതി ഇല്ലാത്ത ഒരു ഭരണം കേരളത്തില്‍ കാഴ്‌ചവെയ്‌ക്കുക എന്നതാണ് ഇടതുമുന്നണി ഉറപ്പ് നല്‍കിയിട്ടുള്ളത്. ഇത് ...

Read More »

ഇസ്രത്ത് ജഹാന്‍ കേസില്‍ സോണിയാ ഗാന്ധി ഇടപെട്ടതിന് തെളിവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ഇസ്രത്ത് ജഹാന്‍ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇടപെട്ടത് തെളിയിക്കുന്ന രേഖകള്‍ കയ്യിലില്ലെന്ന് കേന്ദ്രസര്‍ക്കാ‍ര്‍. വിവരാവകാശ നിയമപ്രകാരം റോബര്‍ട്ട് വദ്രയുടെ ബന്ധുവിന്‍റെ ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ മറുപടിയിലാണ് സോണിയ ഇടപെട്ടത് തെളിയിക്കുന്ന രേഖകള്‍ കയ്യിലില്ലെന്ന് വ്യക്തമാക്കിയത്. കേസില്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, പി ചിദംബരം എന്നിവര്‍ക്കെതിരെ  തെളിവുണ്ടെന്ന്  ചൂണ്ടിക്കാട്ടി ബിജെപി നേരത്തെ  പ്രതിഷേധം നടത്തിയിരുന്നു.

Read More »

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ സമരപ്പന്തല്‍ തകര്‍ക്കപ്പെട്ട നിലയില്‍

രോഹിത് വെമുലയ്ക്ക് നീതി ലഭ്യമാക്കണമെന്നും വൈസ് ചാന്‍സിലര്‍ പ്രഫ. അപ്പറാവുവിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തുവന്ന പന്തല്‍ തകര്‍ക്കപ്പെട്ട നിലയില്‍. സമരം ചെയ്തിരുന്ന ടെന്റുകളും അതിനുള്ളിലുണ്ടായിരുന്ന അംബേദ്കര്‍ ചിത്രങ്ങളും മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകളും തകര്‍ക്കപ്പെട്ടു. സര്‍വകലാശാല ആധികൃതരാണ് സമരപ്പന്തല്‍ തകര്‍ത്തതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. കഴിഞ്ഞ നാലു മാസമായി വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തുവന്നിരുന്ന പന്തലാണ് തകര്‍ക്കപ്പെട്ടത്. ഇന്നലെ രാത്രി ഒരു മണിക്കും രണ്ട് മണിക്കുമിടയില്‍ ക്യാന്പസിലെ സെക്യൂരിറ്റി ഉദ്ദ്യോഗസ്ഥര്‍ സമരപ്പന്തല്‍ തകര്‍ക്കുകയായിരുന്നെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. എന്നാല്‍ കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ...

Read More »

മുഖ്യമന്ത്രിക്ക് ദില്ലിയില്‍ ഊഷ്‌മള വരവേല്‍പ്പ്…

മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ദില്ലിയിലെത്തിയ പിണറായി വിജയന് വിമാനത്താവളത്തിലും കേരള ഹൗസിലും ഊഷ്‌മള വരവേല്‍പ്പ് ലഭിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍, പിബി അംഗം എംഎ ബേബി എന്നിവര്‍ക്കൊപ്പം എത്തിയ പിണറായിക്ക് ഊഷ്‌മള സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകരും മലയാള സംഘടനാ പ്രതിനിധികളും നല്‍കിയത്. മുദ്രാവാക്യം വിളികളോടെയാണ് പുതിയ മുഖ്യമന്ത്രിയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ എതിരേറ്റത്. തുടര്‍ന്ന് കേരള ഹൗസില്‍ എത്തിയ പിണറായിക്കും സംഘത്തിനും അവിടെയും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. പഞ്ചാരിമേളത്തോടെയാണ് കേരളഹൗസില്‍ മുഖ്യമന്ത്രിയെ എതിരേറ്റത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ധനമന്ത്രി എന്നിവരുമായി മുഖ്യമന്ത്രി ഇന്നു ...

Read More »

അഭ്യൂഹങ്ങള്‍ നിഷേധിച്ച് തമന്ന!…

എ എല്‍ വിജയ്‍യുടെ പുതിയ സിനിമയില്‍ തമന്നയാണ് നായികയാകുന്നത്. ഹൊറര്‍ ത്രില്ലര്‍ പാറ്റേണില്‍ പെടുന്ന ചിത്രം തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായിട്ടാണ് ഒരുക്കുന്നത്. ചിത്രത്തിനു വേണ്ടി തമന്ന തടി കൂട്ടുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. തമന്നയുടെ ആരാധകര്‍ക്കിടയില്‍ ഇത് ചര്‍ച്ചയാകുകയും ചെയ്‍തു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ തെറ്റാണ് എന്നാണ് തമന്ന വ്യക്തമാക്കുന്നത്.ചിത്രത്തിന്റെ പേര് ദേവി എന്നോ കാന്താ എന്നോ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തില്‍ തന്റെ രംഗങ്ങള്‍ ഭൂരിഭാഗവും തമന്ന പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതേസമയം, ഇപ്പോള്‍ തമന്ന വിശാല്‍ ചിത്രത്തിന്റെ തിരക്കുകളിലാണ്.

Read More »

ബിഡിജെഎസുമായി സഖ്യം തുടരുമെന്ന് ബിജെപി…..

മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും പ്രതീക്ഷകളും പങ്കുവയ്‌ക്കവെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ടിക്ക് വലിയ വളര്‍ച്ചയുണ്ടായെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ അവകാശപ്പെട്ടത്. അസമില്‍ കോണ്‍ഗ്രസിന്‍റെ പതിനഞ്ച് വര്‍ഷത്തെ തകര്‍ത്ത് നല്ല ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചതും കേരളത്തില്‍ അക്കൗണ്ട് തുറന്നതും ബിജെപിയുടെ മികച്ച  നേട്ടമായാണ് കാണുന്നതെന്നും അമിത് ഷാ പറഞ്ഞു. അയോധ്യയിലും നോയ്ഡയിലും നടന്ന ബജ്റംഗദള്‍ ക്യാന്പിനെക്കുറിച്ചുള്ള ചോദ്യത്തോട് ബജ്റംഗദള്‍ ബിജെപി അല്ലെന്നായിരുന്നു അമിത് ഷായുടെ മറുപടി. രണ്ടു വര്‍ഷം കൊണ്ട് തന്നെ മോദി സര്‍ക്കാരിന് ഇരുപത്തൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്ന് ലോകത്തെ ...

Read More »

ജിഷ വധക്കേസ്: അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്ന് എഡിജിപി…..

ജിഷ വധക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്ന് എഡിജിപി ബി.സന്ധ്യ. കേസില്‍ തിടുക്കത്തില്‍ നപടിയെടുക്കാനാവില്ല. അന്വേഷണം പൂര്‍ത്തിയാക്കാന്‍ എല്ലാവരുടേയും സഹകരണം ആവശ്യമാണെന്നും എഡിജിപി പറഞ്ഞു. ആലുവ പോലീസ് ക്ലബ്ബില്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അവര്‍. അന്വേഷണം രഹസ്യ സ്വഭാവത്തിലുള്ളതാണ്. ആര്‍ക്കും പോലീസിന് വിവരങ്ങള്‍ നല്‍കാമെന്നും സന്ധ്യ പറഞ്ഞു.

Read More »