ട്വിറ്ററില്‍ കളിയാക്കിയ ലങ്കന്‍ ആരാധകന് അശ്വിന്റെ മറുപടി…

Screenshot_40ട്വിറ്ററിലൂടെ തന്നെ വിമര്‍ശിക്കുന്നവരോട് അതേ നാണയത്തില്‍ തിരിച്ചടിക്കുന്ന ആര്‍ അശ്വിന്റെ ഉരുളയ്ക്ക് ഉപ്പേരി മറുപടികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തന്റെ സ്ഥിരം വിമര്‍ശകനായ ലങ്കന്‍ ആരാധകനാണ് അശ്വിന്റെ ഇത്തവണത്തെ ഇര. ഐപിഎല്ലില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സ് താരമായ അശ്വിന്റെ ബൗളിംഗിനെക്കുറിച്ചായിരുന്നു നിബ്രാസ് റഹ്മാന്‍ എന്ന ലങ്കന്‍ ആരാധകന്‍ വിമര്‍ശിച്ചത്.

ഗുജറാത്ത് ലയണ്‍സുമായുള്ള മത്സരത്തില്‍ അശ്വിന്‍ 31 റണ്‍സ് വഴങ്ങിയതിനെക്കുറിച്ചായിരുന്നു ആരാധകന്റെ കമന്റ്.താങ്കളുടെ കാരം ബോള്‍ എല്ലാ ബാറ്റ്സ്മാന്‍മാരും പഠിച്ചു കഴിഞ്ഞെന്നും അതുകൊണ്ടാണ് ഗുജറാത്ത് ലയണ്‍സിനെതിരെ 31 റണ്‍സ് വഴങ്ങിയതെന്നുമായിരുന്നു ആരാധകന്റെ കമന്റ്. എന്നാല്‍ യഥാര്‍ഥത്തില്‍ ലെഗ് സ്പിന്നര്‍ മുരുകന്‍ അശ്വിനാണ് കളിയില്‍ 31 റണ്‍സ് വഴങ്ങിയത്.അശ്വിന്‍ 26 റണ്‍സ് മാത്രമെ വഴങ്ങിയിരുന്നുള്ളു. ഇത് ചൂണ്ടിക്കാട്ടിയാണ് ലങ്കന്‍ ആരാധകന് അശ്വിന്‍ മറുപടി കൊടുത്തത്. സ്കോര്‍ ബോര്‍ഡ് മാത്രം നോക്കി വര്‍ത്തമാനം പറയാതെ കളി കാണണമെന്നും താനല്ല മുരുഗന്‍ അശ്വിനാണ് 31 റണ്‍സ് വഴങ്ങിയതെന്നും പറഞ്ഞ അശ്വിന്‍ തമിഴില്‍ താങ്കള്‍ നന്നായി വരുമെന്നൊരു വാചകവും കൂട്ടിച്ചേര്‍ത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*