പൂരം പൊടിപൂരം …

Screenshot_26തൃശൂര്‍: നടയിലേക്ക് എഴുന്നള്ളിയതോടെ പൂരം ചടങ്ങുകള്‍ക്കു തുടക്കമായി. ഘടക പൂരങ്ങളും വടക്കുംനാഥ സന്നിധിയിലേക്ക് എഴുന്നള്ളുന്നു. ഘടക പൂരങ്ങളുടെ വരവ് പകുതിയോളം പിന്നിട്ടു. നാലു ഘടക പൂരങ്ങള്‍കൂടി ഇനി വരാനുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടെ ചെറുപൂരങ്ങളുടെ വരവിനു സമാപനമാകും. അല്‍പ്പ സമയത്തിനകം മഠത്തില്‍ വരവ് ആരംഭിക്കും. പഞ്ചവാദ്യമാണ് ഇതിനെ ഏറ്റവും ആകര്‍ഷകമാക്കുന്നത്. 12 മണിയോടെ പാറമക്കാവിന്റെ മേളം. രണ്ടരയോടെ പ്രശസ്തമായ ഇലഞ്ഞിത്തറ മേളം. പൂരപ്രേമികളുടെ പുരുഷാരം തൃശൂര്‍ നഗരം കീഴടക്കിക്കഴിഞ്ഞു. വിദേശികളടക്കം ജനലക്ഷങ്ങളാണ് വടക്കുംനാഥിന്റെ തിരുമുറ്റത്തേക്ക് ഒഴുകിയെത്തുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*