അഭയാര്‍ത്ഥി ബോട്ട് മുങ്ങി 400 മരണം…

Screenshot_53മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ടുകള്‍ മുങ്ങി 400 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സോമാലിയ, എത്യോപ്യ, എറിത്രിയ എന്നിവിടങ്ങളില്‍നിന്ന് ഇറ്റലിയിലേക്ക് കടക്കാന്‍ ശ്രമിച്ചവരാണ് അപകടത്തില്‍പെട്ടതെന്നാണ് പ്രാഥമിക വിവരമെന്ന് ബി.ബി.സിയുടെ അറബ് പതിപ്പ് പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു. സോമാലിയന്‍ അംബാസിഡറെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുള്ളത്. മെഡിറ്ററേനിയില്‍ മറ്റൊരു ദുരന്തംകൂടി സംഭവിച്ചിരിക്കുന്നുവെന്ന് ഇറ്റാലിയന്‍ പ്രസിഡണ്ട് സെര്‍ജിയോ മാറ്റരല്ലയും സ്ഥിരീകരിച്ചു. യൂറോപ്പിലേക്കുള്ള കുടിയേറ്റത്തിനിടെ ആയിരങ്ങളാണ് മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ മരണത്തിന്റെ ആഴങ്ങളിലേക്ക് ആണ്ടുപോയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*