രണ്ടു ഇന്ത്യൻ ചാരന്മാരെ പിടികൂടിയതായി പാക്കിസ്ഥാന്റെ അവകാശവാദം…

Screenshot_31 ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗമായ റിസേർച്ച് ആൻഡ് അനാലിസിസ് വിങ്ങിന്റെ (റോ) രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പാക്കിസ്ഥാൻ. സിന്ധ് പ്രവിശ്യയിൽ നടത്തിയ റെയ്ഡിനിടെയാണ് ഇവർ പിടിയിലായതെന്ന് ഭീകരവിരുദ്ധ വകുപ്പ് സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് നവീദ് ഖൗജ അറിയിച്ചതായി പാക്ക് മാധ്യമം റിപ്പോർട്ട് ചെയ്തു.സദാം ഹുസൈൻ, ബാചൽ എന്നിവരാണ് അറസ്റ്റിലായത്. ഇവർ റോയ്ക്കുവേണ്ടി പ്രവർത്തിക്കുന്നവരാണെന്നു വെളിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ചൈന-പാക്കിസ്ഥാൻ സാമ്പത്തിക പദ്ധതിയെ തകർക്കുകയായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്നും ഖൗജ വ്യക്തമാക്കിയതായി മാധ്യമ റിപ്പോർട്ടിലുണ്ട്.കഴിഞ്ഞ മാസം ബലൂചിസ്ഥാൻ പ്രവിശ്യയിൽ നിന്ന് ഇന്ത്യൻ ചാരനെ പിടികൂടിയതായി പാക്കിസ്ഥാൻ ആരോപിച്ചിരുന്നു. ഇന്ത്യൻ നേവിയിൽ കമാൻഡർ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നുവെന്നും ഇപ്പോൾ ഇയാൾ ഇന്ത്യൻ ചാരസംഘടനയായ റിസേർച്ച് ആൻഡ് അനാലിസിസ് വിങ്ങിനു (റോ) വേണ്ടി പ്രവർത്തിക്കുകയാണെന്നുമായിരുന്നു പാക്കിസ്ഥാന്റെ വാദം. എന്നാൽ, ഇന്ത്യൻ നേവിയിൽ നിന്നു നേരത്തേ വിരമിച്ച കൗൾ യാദവ് ഭൂഷൺ ഇന്ത്യൻ ചാരനല്ലെന്നും വിരമിച്ചശേഷം സർക്കാരുമായി ഇദ്ദേഹത്തിന് ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*