എല്‍ജി പുതിയ രണ്ടു ഫോണുകള്‍ പുറത്തിറക്കി……

lgphone-gallery2-1024x768കെ പരമ്പരയില്‍പ്പെട്ട രണ്ടു പുതിയ ഫോണുകള്‍ എല്‍ ജി ഇന്ത്യയില്‍ പുറത്തിറക്കി. കെ7, കെ10 എന്നീ ഫോണുകളാണ് എല്‍ജി ഇന്ന് വിപണിയിലിറക്കിയത്. രണ്ടും 4ജി പിന്തുണയുള്ള ഫോണുകളാണ്. ജനുവരിയില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോയില്‍ അവതരിപ്പിച്ച മോഡലുകളാണ് ഇവ രണ്ടും. കെ7ന് 9500 രൂപയും കെ10ന് 13,500 രൂപയുമാണ് വില.

കെ7 മോഡലിന് 5.0 എഫ്ഡബ്ല്യൂവിജിഎ ഇന്‍-സെല്‍ ടച്ച് ഡിസ്‌പ്ലേ, 1.3 ജിഗാഹെര്‍ട്സ് ക്വാഡ്-കോര്‍ പ്രോസസര്‍, അഞ്ച് മെഗാപിക്‌സല്‍ ക്യാമറ, 8 ജിബി റോം, ഒരു ജിബി റാം, 2125 എംഎച്ച് ബാറ്ററി എന്നീ പ്രത്യേകതകളാണുള്ളത്.

5.3 ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലേ, സ്‌നാപ്‌ഡ്രാഗണ്‍ 410 ക്വാഡ്-കോര്‍ പ്രോസസര്‍, രണ്ട് ജിബി റാം, 13 മെഗാപിക്‌സല്‍ ക്യാമറ, അഞ്ച് എം പി ഫ്രണ്ട് ക്യാമറ, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 2300 എംഎഎച്ച് ബാറ്ററി എന്നിവയാണ് കെ10ന്റെ പ്രത്യേകതകള്‍.

രണ്ടു മോഡലുകളും ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഒ എസിലാണ് റണ്‍ ചെയ്യുന്നത്. മൈക്രോ എസ് ഡി കാര്‍ഡ് സ്ലോട്ട് ഉപയോഗിച്ച് സ്റ്റോറേജ് വര്‍ദ്ധിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. രണ്ടു മോഡലിലും സെല്‍ഫി എടുക്കുന്നതിനായി ഫ്ലാഷോട് കൂടിയ ക്യാമറയാണുള്ളത്.

COMMENTS

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*