ഐ ഫോണിനെ വെല്ലാന്‍ ഷവോമിയില്‍ നിന്നും എംഐ 5

12345ആപ്പിള്‍ കമ്പനിക്ക് വെല്ലുവിളി ഉയര്‍ത്തി ചൈനീസ് കമ്പനിയായ ഷവോമിയുടെ ഉത്പന്നങ്ങള്‍. ഇന്നിതാ ഷവോമിയില്‍ നിന്നും പുതിയൊരു ഫ്‌ളാഗ്ഷിപ്പ് കൂടി എത്തി. ഷവോമി എംഐ 5. വിപണിയില്‍  ഐഫോണ്‍ 6 അടക്കമുള്ള പ്രീമിയം ഫോണുകളെ വെല്ലാനാണ് എംഐ 5 ന്റെ വരവ്. ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ പ്രേമികളുടെ മനം കവരുന്ന ഫീച്ചറുകളാണ് എംഐ5ന്റെ പ്രത്യേകത.24,999 രൂപയ്ക്ക് രാജ്യത്തെ വിപണിയിലെത്തിയ ഷവോമി എംഐ 5 ക്വാള്‍കോം സ്‌നാപ് ഡ്രാഗണ്‍ 820 പ്രോസസറിലാണ് പ്രവര്‍ത്തിക്കുന്നത്. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമാണ് ഇതിനുള്ളത്. ഏപ്രില്‍ ആറ് മുതല്‍ വില്‍പ്പന തുടങ്ങും.1920*1080 പിക്‌സല്‍ റസല്യൂഷനുമായി 5.15 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്!പ്ലെയാണിതിലുള്ളത്. കറുപ്പ്, ഗോള്‍ഡ്, വെളുപ്പ് തുടങ്ങിയ നിറങ്ങളില്‍ എംഐ 5 ഉപഭോക്താക്കളുടെ കൈകളിലെത്തും. 3ഡി ഗ്ലാസിലാണ് ഡിസൈന്‍. എംഐ 5 പ്രോ വേരിയന്റില്‍ 3ഡി സെറാമിക് ബോഡിയാണുള്ളത്.129 ഗ്രാം ഭാരവും 7.25 എംഎം കനവുമാണ് എംഐ 5 നുള്ളത്. 3 ജിബി റാമില്‍ 32 ജിബി സ്റ്റോറേജ് എന്ന മോഡല്‍ ഉള്‍പ്പെടെ 3ഏആ+64ഏആ, 4ഏആ+128ഏആ എന്നീ വേരിയന്റുകളും എംഐ 5 നുണ്ട്. 4 ജിബി റാമില്‍ 128 ജിബി സ്റ്റോറേജുള്ള വേരിയന്റാണ് എംഐ 5 പ്രോ. 4ജി ഇന്ത്യന്‍ ബാന്റുകള്‍ പിന്തുണയ്ക്കുന്ന ഫോണില്‍ രണ്ട് നാനോ ജിഎസ്എം സിമ്മുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. രണ്ടു സിമ്മുകളിലും 4 ജി കണക്ടിവിറ്റി ഉപയോഗിക്കാനും കഴിയും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*