അമലിന്റെ സൈറ്റ് സുക്കർബർഗ് വാങ്ങി

amal zukerbergആലുവ സ്വദേശി  അമൽ കഴിഞ്ഞ ദിവസം  700 ഡോളറിന്റെ ആ കച്ചവടം നടത്തി. അമൽ നടത്തിയതു ഫെയ്സ്ബുക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് നിയോഗിച്ച കമ്പനിയുമായി.  നടന്നതു വിർച്വൽ ലോകത്താണെന്നു മാത്രം. എൻജിനീയറിങ് വിദ്യാർഥിയായ അമൽ അഗസ്റ്റിൻ 2015 ഡിസംബറിൽ സ്വന്തമാക്കിയ മാക്സ്ചൻ സുക്കർബർഗ്.ഓർഗ് എന്ന ഇന്റർനെറ്റ് വിലാസമാണു (ഡൊമൈൻ) മാർക്ക് സുക്കർബർഗിന്റെ പേരിൽ വാങ്ങിയത്.  ഡിസംബറിൽ തന്റെ കുഞ്ഞിനു മാക്സിമാ ചാൻ സുക്കർബർഗ് എന്നു പേരിട്ടെന്നു ഫെയ്സ്ബുക് മേധാവി വെളിപ്പെടുത്തിയതിനു പിന്നാലെയാണ് അമൽ മാക്സ്ചാൻ സുക്കർബർഗ് എന്ന ഇന്റർനെറ്റ് ഡൊമൈൻ സ്വന്തമാക്കിയത്.‘ഗോ ഡാഡി’ എന്ന ഓൺലൈൻ വ്യാപാര സൈറ്റ് വഴി യാണ് 700 ഡോളറിന് അമൽ ഇന്റർനെറ്റ് വിലാസം വിറ്റത്. വിഷുവിന്റെ രണ്ടുമൂന്നു ദിവസം മുന്നേ കൈനീട്ടം എന്നപോലെ അമലിനു തുക ട്രാൻസ്ഫർ ചെയ്തു ലഭിക്കുകയായിരുന്നു. അങ്കമാലി കിടങ്ങൂർ സ്വദേശിയായ അമൽ അഗസ്റ്റിൻ എടത്തല കെഎംഇഎ എൻജിനീയറിങ് കോളജിൽ അവസാന വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിദ്യാർഥിയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*