Monthly Archives: April 2016

കോണ്‍ഗ്രസിലെ അണിയറ രഹസ്യങ്ങളുമായി പുതിയ പുസ്തകം വരുന്നു…

കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അണിയറ രഹസ്യങ്ങളുമായി പുതിയ പുസ്തകം വരുന്നു. മുതിര്‍ന്ന നേതാവും ഇന്ദിരാഗാന്ധിയുടെ സഹചാരിയുമായിരുന്ന എം എല്‍ ഫൊത്തേദാറാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന ‘ചിനാര്‍ ലീവ്‌സ്’ എന്ന പുസ്തകം രചിച്ചത്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ നിരവധി അണിയറ രഹസ്യങ്ങള്‍ അടങ്ങുന്നതാണ് പുസ്തകം എന്നാണ് സൂചന.വാജ്‌പേയി സര്‍ക്കാര്‍ ലോക്‌സഭയില്‍ ഒരു വോട്ടിനു പരാജയപ്പെട്ടശേഷം സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് വിജയിക്കാതെ പോയതിന് കാരണക്കാര്‍ അവിടെത്തന്നെയുണ്ടെന്ന് ഫൊത്തേദാര്‍ വെളിപ്പെടുത്തുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയാക്കുമെന്ന് മുന്‍കൂട്ടികണ്ട മാധവറാവു സിന്ധ്യ സമാജ്‌വാദി പാര്‍ട്ടിയുമായി പിന്നാമ്പുറ ധാരണയുണ്ടാക്കിയെന്നാണ് ...

Read More »

ഗള്‍ഫനുഭവങ്ങളുടെ പൊള്ളുന്ന കാഴ്ചകളിലേക്ക്….

ഗള്‍ഫനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയും അല്ലാതെയും ധാരാളം പുസ്തകങ്ങള്‍ യു എ ഇ മലയാളികള്‍ പ്രസിദ്ധീകരിക്കുന്നു. അവയെല്ലാം ഒന്നിനൊന്ന് വ്യത്യസ്തവും ശ്രദ്ധേയവുമാണ്. സുറാബ്, സത്യന്‍ മാടാക്കര, ഇ എം ഹാശി, ഇ എം അഷ്‌റഫ്, എ എം മുഹമ്മദ്, സാദിഖ് കാവില്‍, ഇ കെ ദിനേശന്‍, സലീം അയ്യനത്ത്, ഒ എം അബൂബക്കര്‍, ഷെമി, ഷാബു കിളിത്തട്ടില്‍, ഹണി ഭാസ്‌കരന്‍, ലത്വീഫ് മമ്മിയൂര്‍, തോമസ് ചെറിയാന്‍ തുടങ്ങിയവര്‍ വൈവിധ്യമാര്‍ന്ന വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. വടക്കേ മലബാറിന്റെ സവിശേഷമായ ജീവിതാവസ്ഥകളായിരുന്നു സുറാബിന് നേരത്തെ പഥ്യം. എന്നാല്‍ ഗള്‍ഫനുഭവങ്ങളും പിന്നീട് ...

Read More »

ചികിത്സയുടെ ലോകം….

അര നൂറ്റാണ്ട് കാലത്തോളം ചികിത്സയുടെ ലോകത്ത് ചെലവഴിച്ച ഭിഷഗ്വരന്റെ കാഴ്ചപ്പാടുകളും അനുഭവങ്ങളും പഠനങ്ങളും ചേര്‍ത്തുവെച്ച പുസ്തകം. ചികിത്സിക്കണോ വേണ്ടയോ, പറയണോ ഒളിപ്പിക്കണോ, കൊല്ലണോ ജീവിപ്പിക്കണോ, കൊള്ളണോ തള്ളണോ, ശരിയേത് തെറ്റേത്, മനസ്സാക്ഷിയെ മാനിക്കണോ നിയമത്തെ മാനിക്കണോ തുടങ്ങി സന്ദിഗ്ധതകളുടെയും ധര്‍മസങ്കടങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ഇടയില്‍ കഴിയുന്ന ഡോക്ടറുടെ ജീവിതവും തൊഴിലിടവും വായിച്ചെടുക്കാം.ഡോക്ടര്‍ക്കും രോഗിക്കുമിടയിലെ അവിശ്വാസത്തിന്റെ മുള്‍മതില്‍ മുറിച്ചുകടക്കാന്‍ പരസ്പരം അറിയുക എന്ന ലക്ഷ്യത്തോടെയാണ് ഇതെഴുതിയതെന്ന് ലേഖകന്‍. ആശുപത്രിയില്‍ എന്ത് നടക്കുന്നു, എങ്ങനെ നടക്കുന്നു, എന്ത് കൊണ്ട് നടക്കുന്നു എന്ന അന്വേഷണമാണ് ഈ പുസ്തകം. ആധുനിക വൈദ്യശാസ്ത്രം ...

Read More »

ഇന്ദിരാ യുഗത്തെ കുറിച്ച് രാഷ്ട്രപതി പുസ്തകമെഴുതുന്നു…

ഇന്ത്യാ ചരിത്രത്തിലെ സംഭവ ബഹുലമായ കാലഘട്ടമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്തെ കുറിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പുസ്തകമെഴുതുന്നു. ‘ദി ഡെമോക്രാറ്റിക് ഡെക്കേഴ്‌സ്: ദി ഇന്ദിരാ ഗാന്ധി ഇയേഴ്‌സ്’ എന്ന പേരിലുള്ള പുസ്തകം ഡിസംബര്‍ 11ന് പുറത്തിറങ്ങും. രൂപ പബ്ലേക്കേഷന്‍സ് ആണ് പ്രസാധകര്‍.അടിയന്തരാവസ്ഥ, ബഗ്ലാദേശ് യുദ്ധം, ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ തുടങ്ങി സംഭവ ബഹുലമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്തെ വിശദമായി വിലയിരുത്തുന്നതാണ് ഇന്ദിരാ മന്ത്രിസഭയില്‍ അംഗമായിരുന്ന പ്രണബ് മുഖര്‍ജിയുടെ പുസ്തകം.

Read More »

ഇസില്‍: ഭീകരതയുടെ ഭിന്നഭാവങ്ങള്‍….

ഏറെ പറഞ്ഞും എഴുതിയും വായിച്ചും കേട്ടും തഴമ്പിച്ച പദമായി മാറിയിരിക്കുന്നു ഇന്ന് ആഗോള ഭീകരത. സ്ഥാനത്തും അസ്ഥാനത്തും നമ്മള്‍ ഭീകരവാദത്തെക്കുറിച്ച് പറയാറുണ്ട്. എന്നാല്‍ ആഗോളഭീകരതയുടെ പ്രത്യയശാസ്ത്ര അടിത്തറയെ കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും സാമ്രാജ്യത്വ മുതലാളിത്ത താല്‍പര്യങ്ങള്‍ക്ക് ഭീകരതയിലുള്ള പങ്കിനെ കുറിച്ചും കൃത്യമായ പഠനങ്ങള്‍ കുറവാണ്. സാമ്രാജ്യത്വ കക്ഷികള്‍ ഇസ്ലാമോഫോബിയയുടെ മേമ്പൊടി ചേര്‍ത്ത് പടച്ചുവിടുന്ന ചില ആസൂത്രിത റിപ്പോര്‍ട്ടുകള്‍ മാത്രമാണ് പലപ്പോഴും ഭീകരതയെക്കുറിച്ചുള്ള ആധികാരിക വിവരങ്ങളായി ലോകം കൊണ്ടാടുന്നത്.നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള നാഗരികതകളേയും സംസ്‌കാരത്തേയും തകര്‍ക്കാനും രാജ്യങ്ങളുടെ പരമാധികാരത്തെ തകര്‍ത്ത് അവിടെ അധീശത്വ മേധാവിത്വം സ്ഥാപിക്കാനുമുള്ള ...

Read More »

കാളപ്പോരിന്റെ നാടിനെ അടുത്തറിയാം…

വാര്‍ത്തകളിലൂടെയാണ് കേരളീയ പുതുതലമുറ സ്‌പെയ്‌നിനെ കൂടുതലായി കേള്‍ക്കുന്നതും അറിയുന്നതും. വര്‍ത്തമാനകാല ലോകഫുട്‌ബോളിലെ ഇതിഹാസങ്ങളായ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും കളിക്കുന്ന ലാലിഗ ഫുട്‌ബോള്‍ നടക്കുന്ന സ്‌പെയ്ന്‍, കളിമണ്‍ കോര്‍ട്ടിന്റെ രാജകുമാരനായ ടെന്നീസ് താരം റാഫേല്‍ നദാലിന്റെ സ്‌പെയ്ന്‍, ഡേവിഡ് വിയ്യയും കാര്‍ലോ പുയോളും ഇനിയസ്റ്റയും സാവിയും കളിക്കുന്ന സ്പാനിഷ് ദേശീയ ഫുട്‌ബോള്‍ ടീമിനുമുണ്ട് കേരളത്തില്‍ ഒരുപിടി ആരാധകര്‍. ഇതിനെല്ലാമപ്പുറം വളരെ വിശാലമായ ഒരു ചരിത്ര പാരമ്പര്യമുള്ള നാടാണ് സ്‌പെയ്ന്‍.കാളപ്പോരിന്റെ നാടായാണ് സ്‌പെയ്ന്‍ ലോകത്ത് അറിയപ്പെടുന്നത്. ദീര്‍ഘമായ പോരാട്ടങ്ങളുടെ ചരിത്രമുള്ള നാട് കൂടിയാണ് സ്‌പെയ്ന്‍. ചരിത്രത്തിലും വര്‍ത്തമാനകാല ...

Read More »

വീരാന്‍കുട്ടിയുടെ കവിതകള്‍…..

ചരിത്രനിരപേക്ഷങ്ങളായ വെറും കാഴ്ചകളെ വഴിയിലുപേക്ഷിച്ച് ഇരുട്ടും വെളിച്ചവും നിലവിളിയും സൗന്ദര്യവും ഇടകലര്‍ന്ന ജീവിതത്തിനു നേരേ ഓടിയടുക്കുന്നവയാണ് വീരാന്‍കുട്ടിയുടെ കവിതകള്‍. പ്രകൃതി ബിംബങ്ങളില്‍ നിന്ന് സാമൂഹിക ചലനങ്ങളിലേക്കുള്ള പരിണാമം അതില്‍ കാണാം. ഖലീല്‍ ജിബ്രാനിലും ജലാലുദ്ദീന്‍ റൂമിയിലും ബുദ്ധനിലും ജയശീലനിലും നിലയുറപ്പിച്ച് അനന്തമായ പറക്കലുകളിലേക്ക് അതിന്റെ സഞ്ചാരം തുടരുന്നു.കവി എന്ന നിലയില്‍ വീരാന്‍കുട്ടിയെ ശ്രദ്ധേയനാക്കിയ കവിതകള്‍ ഒരുമിച്ച് സമാഹരിച്ച പുസ്തകമാണ് വീരാന്‍ കുട്ടിയുടെ കവിതകള്‍. ഇരുനൂറിലധികം കവിതകള്‍ സമാഹരിച്ച ഈ പുസ്തകം 2013ലാണ് പ്രസിദ്ധീകൃതമായത്. വി.ടി.കുമാരന്‍ ഫൗണ്ടേഷന്‍ കാവ്യപുരസ്‌കാരവും ഈ കൃതിയിലൂടെ വീരാന്‍കുട്ടിയെ തേടിയെത്തി. ഇതിന്റെ ...

Read More »

പ്രകൃതിസംരക്ഷണത്തിന്റെ സന്ദേശവുമായി ‘കുഞ്ച്‌രാമ്പള്ളം’…

പ്രകൃതിയെ കേവലം ഉപഭോഗവസ്തു മാത്രമായാണ് മനുഷ്യന്‍ ഇന്ന് കാണുന്നത്. കച്ചവടത്തിനും പണമുണ്ടാക്കാനും പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. ചുട്ടുപൊള്ളിക്കുന്ന വേനല്‍ ചൂടും കുടിവെള്ള ക്ഷാമവും കനത്ത പ്രതിസന്ധിയായി മുന്നില്‍ നില്‍ക്കുമ്പോഴും നാം കണ്ണ് തുറക്കുന്നില്ല. അതിരൂക്ഷമായ വേനല്‍ ഒരു പച്ച യാഥാര്‍ഥ്യമായി നമുക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട നോവലാണ് കുഞ്ച്‌രാമ്പള്ളംവനസംരക്ഷണത്തിന്റെയും ജലസംരക്ഷണത്തിന്റെയും കഥ പറയുന്ന ഒരു പരിസ്ഥിതി നോവലാണ് കുഞ്ച്‌രാമ്പള്ളം. ഈ വനം സംരക്ഷിക്കുന്നതിനായി ആദിവാസികളുടെ സഹായത്തോടെ പ്രകൃതി സംരക്ഷകര്‍ നടത്തുന്ന പോരാട്ടമാണ് നോവലിന്റെ ഇതിവൃത്തം. അട്ടപ്പാടിയുടെ ഇന്നത്തെ ദുരവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം ...

Read More »

മൊബൈലിലൊന്ന് തൊട്ടാല്‍ മതി എല്ലാം വൈറ്റമിന്‍- സി ചെയ്യും…

ഓഫീസില്‍ നിന്നിറങ്ങി വീട്ടിലെത്തുമ്പോള്‍ ആരുടെയും സഹായമില്ലാതെ ചായയോ കോഫിയോ വേണോ, അതല്ല രാവിലെ കുളിക്കാന്‍ ആരുടെയും സഹായമില്ലാതെ ചുടുവെള്ളം വേണോ, എങ്കില്‍ നിങ്ങള്‍ക്ക് ഉപകാരപ്പെടും വൈറ്റമിന്‍- സി എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍. ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന കണ്ടുപിടിത്തവുമായി ചര്‍ച്ചയാകുകയാണ് 20 വയസ്സുകാരനും എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുമായ മുഹമ്മദ് സഹല്‍. മംഗലാപുരം പി എ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയും മലപ്പുറം പൂക്കൊളത്തൂര്‍ സ്വദേശിയുമായ മുഹമ്മദ് സഹലാണ് ഈ പുതിയ കണ്ടുപിടിത്തത്തിന് പിന്നില്‍. ഇന്‍ഡക്ഷന്‍ കുക്കറില്‍ ഘടിപ്പിക്കുന്ന പ്രത്യേക തരം ഉപകരണത്തിന്‍മേലാണ് ഇതിന്റെയെല്ലാം ...

Read More »

തിരഞ്ഞെടുപ്പ് വിവരങ്ങളുമായി ‘മൈ ഇലക്ഷന്‍’ ആപ്പ്…

നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചുളള സമഗ്ര വിവരങ്ങള്‍ ഉള്‍പ്പെടുത്തി ‘മൈ ഇലക്ഷന്‍’ എന്ന മൊബൈല്‍ ആപ്പ് പുറത്തിറക്കി. സംസ്ഥാനത്തെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ലാംഡ മീഡിയ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് ആപ്പ് പുറത്തിറക്കിയത്. കേവലം വിവരങ്ങള്‍ നല്‍കുന്നതിന് പുറമേ, സ്ഥാനാര്‍ഥികള്‍ക്ക് നേരിട്ട് വോട്ടര്‍മാരുമായി സംവദിക്കാനും തങ്ങളുടെ ആശയ പ്രചാരണം നടത്താനുമുള്ള വേദിയും ഈ മൊബൈല്‍ ആപ്പ് ഒരുക്കുന്നുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലും വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഫേസ് ബുക്ക്, ട്വിറ്റര്‍ പോലുള്ള സാമൂഹിക മാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപകമായ തിരഞ്ഞെടുപ്പ് പ്രചാരണവും ചര്‍ച്ചയും നടക്കുന്നുണ്ട്. ഇത്തരം ചര്‍ച്ചകളെയും സംവാദങ്ങളെയുമെല്ലാം മൊബൈല്‍ ആപ്പിലേക്ക് ...

Read More »