ജീവനക്കാർക്ക് 68 ലക്ഷം ഓഹരികൾ, സമ്മാനവുമായി ട്വിറ്റെര്‍…

twitter c e oട്വിറ്റർ സിഇഒ ജാക് ഡോർസെ തന്റെ കൈവശമുള്ള 68 ലക്ഷം ട്വിറ്റർ ഓഹരികൾ കമ്പനി ജീവനക്കാർക്കു സമ്മാനിക്കും. 20 കോടി ഡോളറിലേറെ (1300 കോടി രൂപയോളം) മൂല്യമുള്ളതാണ് ഈ ഓഹരികൾ. ഓഹരി കൈമാറ്റം സംബന്ധിച്ച രേഖകൾ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷനു സമർപ്പിച്ചു. ട്വിറ്ററിന്റെ എട്ടു ശതമാനം ജീവനക്കാരെ പിരിച്ചുവിട്ട് ഒരാഴ്ചയ്ക്കകമാണ് ഡോർസെയുടെ പുതിയ നടപടി.  കമ്പനി ലാഭത്തിലാക്കാനുള്ള നടപടികളുടെ ഭാഗമായിരുന്നു മുന്നൂറിലധികം ജീവനക്കാരെ പിരിച്ചുവിട്ടത്. ജീവനക്കാർക്ക് അടുത്ത വർഷമായിരിക്കും ഡോർസെയുടെ ഓഹരി സമ്മാനം ലഭിക്കുകയെന്ന് ട്വിറ്റർ കമ്പനി വ്യക്തമാക്കി. 46 കോടി ഡോളർ (3000 കോടി രൂപയോളം) മൂല്യമുള്ള 1.5 കോടി ഓഹരികൾ ഇനിയും ഡോർസെയുടെ കൈവശമുണ്ട്. ഡോർസെയുടെ പ്രഖ്യാപനത്തെ തുടർന്ന് ട്വിറ്ററിന്റെ ഓഹരി മൂല്യം അഞ്ചു ശതമാനത്തോളം ഉയർന്നു. കഴിഞ്ഞ ആറു മാസസത്തിനിടെ ഓഹരി മൂല്യത്തിൽ 40% ഇടിവാണ് ട്വിറ്റർ നേരിട്ടത്. വളർച്ചയിലെ മാന്ദ്യവും ധന സമ്പാദനത്തിലെ കഴിവുകേടുമായിരുന്നു ട്വിറ്ററിനെ കൈവിടാൻ ഓഹരി നിക്ഷേപകരെ പ്രേരിപ്പിച്ചത്. ട്വിറ്ററിന്റെ സ്ഥാപകരിൽ ഒരാളായ ജാക് ഡോർസെയെ നേതൃത്വ പാടവം പോരെന്ന അഭിപ്രായത്തെ തുടർന്ന് നേരത്തെ സിഇഒ സ്ഥാനത്തുനിന്നു പുറത്താക്കിയതാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*