ഏഴു സീറ്റുമായി വാഗണ്‍ ആര്‍ ഇന്ത്യയിലേക്ക്….

7 seet wagonerവരുന്നു ഏഴു സീറ്റുമായി വാഗണ്‍ ആര്‍ ഇന്ത്യയിലേക്ക്  . വാഹനം ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് യോജിക്കുംവിധം പരിഷ്‌കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനി തുടങ്ങിക്കഴിഞ്ഞു. 2016 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ വാഹനം മാരുതി സുസുക്കി അവതരിപ്പിക്കുമെന്നാണ് സൂചന. ഇക്കാര്യം മാരുതി സുസുക്കി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 2013 ല്‍ നടന്ന ഇന്‍ഡോനീഷ്യ ഇന്റര്‍നാഷണല്‍ മോട്ടോര്‍ഷോയിലാണ് സെവന്‍സീറ്റര്‍ വാഗണ്‍ ആര്‍ സുസുക്കി ആദ്യമായി അവതരിപ്പിച്ചത്.1.2 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനും 1.3 ലിറ്റര്‍ ഡി.ഡി.ഐ.എസ് ഡീസല്‍ എന്‍ജിനും കാറിന് കരുത്ത് പകരുമെന്നാണ് സൂചന. സെലേറിയോയിലുള്ള ഒരുലിറ്റര്‍ പെട്രോള്‍/ഡീസല്‍ എന്‍ജിനുകള്‍ വാഹനത്തില്‍ ഇടംപിടിക്കാനും സാധ്യതയുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*