തിരഞ്ഞെടുപ്പിന് ശേഷം നേതാവിനെ തീരുമാനിക്കും:മുരളീധരന്‍….

muralidharan33_2തിരഞ്ഞെടുപ്പിന് ശേഷം നേതാവിനെ തീരുമാനിക്കും:മുരളീധരന്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ ഉമ്മന്‍ചാണ്ടി തന്നെ നയിക്കുമെന്ന കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ പ്രസ്താവനയെ തള്ളി കെ. മുരളീധരന്‍ രംഗത്ത്.  ആര് നയിക്കുമെന്ന് തിരഞ്ഞെടുപ്പിന് ശേഷം എം.എല്‍.എമാര്‍ തീരുമാനിക്കും. ഇതിനെക്കുറിച്ചുള്ള ചര്‍ച്ചക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നും മുരളീധരന്‍ പറഞ്ഞു. നേതാവിനെ സംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോള്‍ ആവശ്യമില്ല. കേരളത്തില്‍ ഇതുവരെ പിന്തുടര്‍ന്നു വരുന്ന നടപടിക്രമം നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എം.എല്‍.എമാര്‍ ചേര്‍ന്ന് നേതാവിനെ തിരഞ്ഞെടുക്കുകയോ അല്ലങ്കില്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുകയോ ആണ്. ചില സന്ദര്‍ഭങ്ങളില്‍ നേതാവിനെ തിരഞ്ഞെടുപ്പിന് മുമ്പ് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ അതിന്റെ തീരുമാനം വരേണ്ടത് ഹൈക്കമാന്‍ഡില്‍ നിന്നാണ്. മുരളീധരന്‍ വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*