രണ്ടു ദിവസം ചാർജ് നിൽക്കുന്ന ഫോണുമായി മോട്ടൊറോള..

Motorola_logo-2മൊബൈല്‍ ഫോണുകളിലെ ചര്‍ജിംഗ് പ്രശ്നം പരിഹരിക്കാന്‍ മോട്ടോറോള . വെരിസോണ്‍ വയർലെസിനായി മോട്ടൊറോള ഒക്ടോബർ 27 നു മോട്ടോ ഡ്രോയ്ഡ് ടർബോ 2 പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ബാറ്ററി ഉൾപ്പടെ ഒട്ടനവധി പ്രത്യേകതകളോടെയാണ് മോട്ടോ ഡ്രോയ്ഡ് ടർബോ 2 എത്തുന്നത്.ക്ഷമതയേറിയ ബാറ്ററിക്കൊപ്പം സ്പീഡ് ചാർജിങ് സംവിധാനവും മോട്ടോ ഡ്രോയ്ഡ് ടർബോ 2 വിനെ വ്യത്യസ്തമാക്കും. വെറും 15 മിനിറ്റിനുള്ളിലെ ചാർജിങ് നേരം കൊണ്ട് ഹാൻഡ്സെറ്റ് ബാറ്ററിക്ക് 13 മണിക്കൂർ വരെ പ്രവർത്തിക്കാൻ കഴിയും. 21 മെഗാപിക്സൽ പ്രധാന ക്യാമറയും 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമായാണ് മോട്ടോ ഡ്രോയ്ഡ് ടർബോ 2 എത്തുന്നത്. ഹാൻഡ്സെറ്റ് മെമ്മറി ഒരു മൈക്രോ കാർഡ് ഉപയോഗിച്ച് 2TB വരെ വികസിപ്പിക്കാനും ഈ മോടോറോള ഹാൻഡ്‌സെറ്റിൽ സാധിക്കും.’തകർക്കാൻ കഴിയാത്തത്’ എന്ന വിശേഷണവുമായാണ് മോട്ടോ ഡ്രോയ്ഡ് ടർബോ 2 യുടെ സ്ക്രീൻ അവതരിപ്പിക്കുന്നത്. ഒട്ടനവധി മുഖങ്ങൾ ഉൾപ്പെടുത്താൻ സഹായിക്കുന്ന വൈഡ് ആംഗിൾ ലെൻസ്‌ ഉൾപ്പെടുത്തി എത്തുന്ന സെൽഫി ഷൂട്ടർ സെൽഫി പ്രേമികളെ ആകർഷിക്കും. ഡ്രോയ്ഡ് ടർബോയുടെ 5.2 ഇഞ്ച് qHD സ്ക്രീനിൽ നിന്ന് 5.43 ഇഞ്ച് qHD ഡിസ്പ്ലെയിലേക്ക് അപ്ഗ്രേഡ് ചെയ്ത സ്ക്രീനുമായാണ് ടർബോ 2 യുടെ വരവ്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*